ബെംഗളൂരു ചലച്ചിത്രമേളയ്ക്ക് തുടക്കമായി; നിർമ്മാല്യം, ഫെമിനിച്ചി ഫാത്തിമ ഉള്‍പ്പെടെ ഇന്ന് 3 മലയാള ചിത്രങ്ങള്‍

ബെംഗളൂരു: ലോകസിനിമയുടെ വിസ്മയ കാഴ്ചകള്‍ ഒരുക്കുന്ന പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു, വിധൻസൗധയില്‍ ശനിയാഴ്ച വൈകിട്ട് നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മേളയ്ക്ക് തിരികൊളുത്തി. കന്നഡനടൻ ഡോ. ശിവരാജ്കുമാർ, നടൻ കിഷോർകുമാർ, നടി പ്രിയങ്കാ മോഹൻ എന്നിവർ അതിഥികളായി.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമനിർമാണ കൗൺസിൽ അധ്യക്ഷൻ ബസവരാജ് ഹൊരട്ടി, മന്ത്രി കെ.ജെ. ജോർജ്, കർണാടക ചലച്ചിത്ര അക്കാദമി അധ്യക്ഷൻ ഡോ. സാധു കോകില, റിസ്വാൻ അർഷദ് എം.എൽ.എ., സലിം അഹമ്മദ് എം.എൽ.സി, തുടങ്ങിയവർ സംബന്ധിച്ചു. വിഖ്യാത വയലിനിസ്റ്റും പദ്മഭൂഷൻ ജേതാവുമായ എൽ. സുബ്രഹ്മണ്യം, പ്രശസ്ത ഗായിക കവിതാ സുബ്രഹ്മണ്യം എന്നിവർ നയിച്ച സംഗീതസന്ധ്യയും അരങ്ങേറി. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പൈർ’ എന്ന ഹിന്ദിചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.

ഹിമാലയന്‍ പശ്ചാത്തലത്തില്‍ വൃദ്ധദമ്പതിമാരായ പദത്തിന്റെയും തുളസിയുടെയും ഒറ്റപ്പെടലിന്‍റെയും പ്രതീക്ഷകളുടെയും  കഥപറയുന്ന പൈർ ടള്ളിൻ ബ്ലാക്ക് നൈറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം നേടിയിട്ടുണ്ട്. ദേശീയ പുരസ്കാര ജേതാവ് വിനോദ് കാപ്രിയാണ് പൈർ-ന്‍റെ സംവിധായകന്‍.

മേളയുടെ രണ്ടാം ദിനമായ ഇന്ന് 3 മലയാള ചിത്രങ്ങൾ ഉൾപ്പെടെ എട്ട് സ്ക്രീനുകളിലായി 40 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയായി, അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച നിർമ്മാല്യം ഇന്ന് പ്രദര്‍ശിപ്പിക്കും, കഴിഞ്ഞ തവണത്തെ ഐഎഫ്എഫ്കെയിൻ ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സ്വന്തമാക്കിയ ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമയും സൂരജ് ടോം ഒരുക്കിയ വിശേഷവും ഇന്ന് പ്രദർശിപ്പിക്കും. ഫെമിനിച്ചി ഫാത്തിമ ഏഷ്യൻ മത്സര വിഭാഗത്തിലും വിശേഷം ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലുമാണ് പ്രദർശിപ്പിക്കുന്നത്.

രാജാജിനഗർ ഓറിയോൺ മാളിലെ 11 സ്‌ക്രീനുകളിലും ഡോ. രാജ്കുമാർ ഭവനിലും സുചിത്ര ഫിലിം സൊസൈറ്റിയിലും കലാവിധര സംഘയിലുമായാണ് ചലച്ചിത്രമേള നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽനിന്നുള്ള 200-ലധികം ചിത്രങ്ങള്‍ പ്രദർശിപ്പിക്കും.
 

ഇന്നത്തെ സ്ക്രീനിംഗ് ഷെഡ്യൂൾ


<BR>
TAGS : BIFFES-2025
SUMMARY : Bengaluru Film Festival begins; 3 Malayalam films including Nirmalayam and Feminichi Fathima to be screened today

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

7 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

7 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

8 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

8 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

9 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

9 hours ago