ബെംഗളൂരു : കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഇൻഷുറൻസ്, തിരിച്ചറിയൽ കാർഡിനുള്ള ആദ്യഘട്ട അപേക്ഷകൾ സെക്രട്ടറി ജാഷീർ, വനിതാവിഭാഗം ചെയർപെഴ്‌സൺ നൂഹ ജാഷീർ, ജീത്തു എന്നിവർ ചേർന്ന് നോർക്ക ഓഫീസർ റീസാ രഞ്ജിത്തിന് കൈമാറി.
2024 ല്‍ പ്രവർത്തനമാര0ഭിച്ച കേളി ബെംഗളൂരുവില്‍ 600 അംഗങ്ങളുണ്ട്. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് ഷിബു ആണ്.
18 മുതല്‍ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികള്‍ക്ക് 372 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് അപകട മരണത്തിന് നാലു ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെയുമാണ് പരിരക്ഷ ലഭിക്കുന്നത്.
നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് എളുപ്പത്തില്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കാവുന്നതാണ്. കേരളത്തിന് പുറത്തു താമസിക്കുന്നവര്‍ പ്രവാസി ക്ഷേമനിധി അംഗത്തിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട റസിഡന്റ് സര്‍ട്ടിഫിക്കറ്റിനു പകരമായി നോര്‍ക്ക റൂട്‌സ് നല്‍കുന്ന എന്‍ ആര്‍ കെ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിച്ചാല്‍ മതിയാകും.
പ്രവാസി മലയാളികള്‍ക്ക് നേരിട്ടോ, www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലൂടെയോ , മലയാളി സംഘടനകള്‍ മുഖാന്തരമോ ക്ഷേമ പദ്ധതികളില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080-25585090 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : NORKA ROOTS
SUMMARY : Keli Bengaluru submitted Norka Card application
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി…
ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെ…
ബെംഗളൂരു: എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാന തലത്തിൽ ആറാം റാങ്ക് നേടിയ അയ്യപ്പ എജുക്കേഷണൽ സെന്ററിലെ അങ്കിതയെ സമന്വയ എജുക്കേഷൻ ആൻഡ്…
ന്യൂഡൽഹി: ഐപിഎല്ലില്‍ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ ഒമ്പത് വിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ റോയൽ…
തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം വെയിലൂരിൽ…
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ഇന്ന്.…