ബെംഗളൂരു: ഐ.പി.എല്ലിലെ അതിനിർണായക പോരാട്ടത്തിൽ ചെന്നൈയെ 27 റൺസിന് വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫിന്. സാധ്യതകൾ പലത് മാറിമറിഞ്ഞ ചിന്നസ്വാമി മൈതാനത്ത് ഇരുടീമും അവസാനം വരെ പ്രതീക്ഷ നിലനിർത്തിയതിനൊടുവിലായിരുന്നു ആതിഥേയർക്ക് ജയവും പ്ലേ ഓഫും ലഭിച്ചത്. സ്കോർ ബെംഗളുരു 218/5, ചെന്നൈ 191/7.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് ഫാഫ് ഡു പ്ലെസിസ് (39 പന്തിൽ 54), വിരാട് കോലി (29 പന്തിൽ 47), രജത് പടിധാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആർസിബിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ആർസിബി ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191ൽ അവസാനിച്ചു. രചിൻ രവീന്ദ്ര, രഹാനെ, രവീന്ദ്ര ജഡേജ, ധോണി എന്നിവർ മികച്ച പോരാട്ടം നടത്തിയെങ്കിലും വിജയം ബെംഗളൂരുവിനൊപ്പമായിരുന്നു. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ബെംഗളൂരുവിന്റെ വിജയം. ഇതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്കൊപ്പം ബെംഗളൂരുവും പ്ലേഓഫിലേക്ക് എത്തി
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…