ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഫെമിനിച്ചി ഫാത്തിമ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ നാലാം ദിനമായ ഇന്ന് വിഖ്യാത കന്നഡ ചിത്രം ഘടശ്രാദ്ധ ഉൾപ്പെടെ 41 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഏഷ്യൻ മത്സര വിഭാഗത്തിൽ ഉൾപ്പെട്ട മലയാള ചിത്രം ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും. ബനശങ്കരി സുചിത്രാ ഫിലിം സൊസൈറ്റി ഹാളിൽ വൈകിട്ട് 6- നാണ് പ്രദർശനം. മേളയുടെ രണ്ടാം ദിവസം ചിത്രം പ്രദർശിപ്പിച്ചിരുന്നു.

രാജാജി നഗർ ഓറിയോൺ മാളിലെ സ്ക്രീൻ പതിനൊന്നിൽ വൈകിട്ട് 4.30 നാണ് ഘടശ്രാദ്ധ പ്രദർശിപ്പിക്കുന്നത്. ജ്ഞാനപീഠ ജേതാവ് യുആർ അനന്ദമൂർത്തിയുടെ നോവലിനെ ആസ്പദമാക്കി 1977 ൽ പുറത്തിറങ്ങിയ ചിത്രം റിസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ ആദ്യ ചിത്രം കൂടിയായ ഘടശ്രാദ്ധ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 20 ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.

മേളയിൽ ഇന്നലെ രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ 50 സിനിമകൾ പ്രദർശിച്ചു. റിസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ജി അരവിന്ദൻ്റെ തമ്പും, ഇന്ത്യൻ മത്സര വിഭാഗത്തിൽ ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറവുമാണ് പ്രദർശിപ്പിച്ച മലയാള ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്.


<br>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival; Feminichi Fatima to be screened again today

Savre Digital

Recent Posts

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു നേതാവിനെതിരെ പരാതി

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…

2 minutes ago

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…

39 minutes ago

മിൽമാ പാൽ വില വർധിപ്പിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…

45 minutes ago

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…

2 hours ago

കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…

2 hours ago

വിഷു വർണങ്ങൾ ഇന്ന്

ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…

2 hours ago