ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം ‘ഓണാരവം 2025’ കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. സി.കെ രാമമൂർത്തി എംഎൽഎ, സംവിധായകൻ കമൽ, നടി പ്രയാഗ മാർട്ടിൻ, ഫാദർ ടോണി എ ജെ, പ്രസിഡന്റ് ജോജോ പി ജെ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ ഹെറാൾഡ് മാത്യു, വൈസ് പ്രസിഡന്റ് അരുൺ ജോർജ്, ജോയിൻ സെക്രട്ടറി സജീവ് ഇ. ജെ. ജോയിൻ ട്രഷറർ പ്രിജി. വി, മധു കലമാനൂർ, ശ്രീജിത്ത്, വിജയൻ തോണൂര്‍, ജെസ്സി ഷിബു, അഡ്വക്കേറ്റ് മെന്റോ ഐസക്, എന്നിവർ സംസാരിച്ചു.
വിവിധ കലാപരിപാടികള്‍, ശിങ്കാരിമേളം, ഓണസദ്യ, ഗായകർ ദുർഗ്ഗാ വിശ്വനാഥ് ജോബി ജോൺ എന്നിവരും സംഘവും അവതരിപ്പിച്ച മ്യൂസിക് നൈറ്റും അരങ്ങേറി. പായസ മത്സരത്തിൽ ഒന്നാം സമ്മാനം ജോർലി ജോൺസൺ, രണ്ടാം സമ്മാനം ട്രെന്‍സി സജി, മൂന്നാം സമ്മാനം അഭിരാമി എം.കെ, ഓൺലൈൻ പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം വിജയകുമാർ, രണ്ടാം സമ്മാനം അഡ്വക്കേറ്റ് മനോജ്, മൂന്നാം സമ്മാനം സൂരജ് എന്നിവര്‍ സ്വന്തമാക്കി.
സൈമൺ തലക്കോടൻ, ഷാജിയാർ പിള്ള, രവിചന്ദ്രൻ,ചാർലി മാത്യു, ഷാജു ദേവസി, ഗോപാലകൃഷ്ണൻ, ബൈജു എം എ, അഡ്വക്കേറ്റ് മനോജ് പി, അജയ് കിരൺ, ഡോക്ടർ ബീന പ്രവീൺ,ഓമന ജേക്കബ്,ടോണി, സന്തോഷ് കുമാർ, വിജയൻ തോന്നൂര്‍ ഡോക്ടർ മൃണാളിനെ പത്മനാഭൻ, രാജൻ, പ്രവീൺ,രഞ്ജിത്ത്, കോസ്മോസ് എന്നിവർ നേതൃത്വം നൽകി.
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…
കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…
ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു.…
തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…