ബെംഗളൂരു മലയാളി ഫോറത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന് (ബിഎംഎഫ്) നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി കേരളീയരുടെ (നോണ്‍ റസിഡന്റ് കേരളൈറ്റ്സ്) അസോസിയേഷനുള്ള അംഗീകാരം. കര്‍ണാടകയില്‍ നിന്നും നോര്‍ക്കയുടെ അംഗീകാരം നേടുന്ന ഇരുപതാമത്തെ സംഘടനയാണ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ബെംഗളൂരു മലയാളി ഫോറം.

2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് 1400 ല്‍ കൂടുതല്‍ കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള ഈ സംഘടന. കഴിഞ്ഞ 15 വര്‍ഷമായി ബെംഗളൂരുവില്‍ സാമൂഹിക സാംസ്‌കാരിക- ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സംഘടനയില്‍ സീനിയര്‍ വിങ്, ലേഡീസ് വിങ്, യൂത്ത് വിങ് എന്നീ പോഷക സംഘടനകളുമുണ്ട്. കേരള സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നോര്‍ക്ക റൂട്ട്‌സ് വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുള്‍പ്പടെയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി കേരളീയ സംഘടകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അംഗീകാരം നല്‍കി വരുന്നത്.

പ്രസിഡന്റ് ജോജോ പി ജെ, സെക്രട്ടറി ഷിബു ശിവദാസ്. എക്‌സിക്യൂട്ടീവ് മെമ്പര്‍ അനില്‍ ധര്‍മ്മപതി എന്നിവരാണ് നിലവിലെ ഭാരവാഹികള്‍.

ബെംഗളൂരു മലയാളി ഫോറം അസോസിയേഷന്‍ കൂടാതെ ചുവടെ പറയുന്ന പത്തൊപത് മലയാളി സംഘടനകള്‍ക്കാണ് കര്‍ണാടകയില്‍ നോര്‍ക്കയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഹോസ്‌പേട്ട്, കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്, ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, കേരളസമാജം ബാംഗ്ലൂര്‍, 5)കാരുണ്യ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റ്, കൈരളി കലാ സമിതി വിമാനപുര, കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്, കൈരളി കള്‍ചറല്‍ അസോസിയേഷന്‍ കാഡുഗോഡി, കൈരളി വെല്‍ഫെയര്‍ അസോസിയേഷന്‍ ടി സി പാളയ, കേരള സമാജം മാംഗ്ലൂര്‍, ശ്രീ. മണികണ്ഠ സേവാ സമിതി, സുവര്‍ണ കര്‍ണ്ണാടക കേരള സമാജം, പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡ്, കുന്ദലഹള്ളി കേരള സമാജം, സര്‍ജാപുര മലയാളി സമാജം, കേരള സമാജം ദൂരവാണി നഗര്‍, കേരള കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ സെന്റര്‍ ഉഡുപ്പി, കേരള സമാജം മൈസൂര്‍.
പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ യെലഹങ്ക.
SUMMARY: Bengaluru Malayali Forum receives approval from Norka Roots

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories