ബെംഗളൂരു മെട്രോ നിരക്ക് പരിഷ്കരിച്ചു; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്ക് ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും. ഫെയർ ഫിക്സേഷൻ കമ്മിറ്റി ശുപാർശ ചെയ്‌ത നിരക്ക് തന്നെയാണ് അന്തിമമാക്കിയതെന്നും, മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും ബിഎംആർസിഎൽ അറിയിച്ചു. ദൂരത്തെ അടിസ്ഥാനമാക്കി പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന നിരക്കിൽ മാറ്റം കരുതിയിട്ടില്ല.

പുതുക്കിയ നിരക്ക് ഘടന പ്രകാരം 0-2 കിലോമീറ്ററിന് 10 രൂപയാണ് ടിക്കറ്റ് ചാർജ്. 2 മുതൽ 4 കിലോമീറ്ററിന് 20 രൂപ, 4 മുതൽ 6 കിലോമീറ്ററിന് 30 രൂപ, 6 മുതൽ 8 കിലോമീറ്ററിന് 40 രൂപ, 8 മുതൽ 10 കിലോമീറ്ററിന് 50 രൂപ, 10 മുതൽ 15 കിലോമീറ്ററിന് 60 രൂപ, 15 മുതൽ 20 കിലോമീറ്ററിന് 70 രൂപ, 20 മുതൽ 25 കിലോമീറ്ററിന് 80 രൂപ, 25ഉം അതിൽ കൂടുതലുമുള്ളവയ്ക്ക് 90 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

ഇതിനുപുറമെ, സ്മാർട്ട് കാർഡുകൾക്ക് നിലവിലുള്ള 5 ശതമാനം കിഴിവ് നിലനിർത്തും. മെട്രോ സിസ്റ്റത്തിൽ പ്രവേശിക്കുന്ന സമയത്തെ അടിസ്ഥാനമാക്കി ഓഫ്-പീക്ക് സമയത്തെ യാത്രയ്ക്ക് സ്മാർട്ട് കാർഡുകൾക്ക് 5 ശതമാനം അധിക കിഴിവ് നൽകും. ഓഫ്-പീക്ക് സമയം പ്രവൃത്തിദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും പ്രവൃത്തിദിവസങ്ങളിൽ രാത്രി 9 മുതലുമാണ്.

എല്ലാ ഞായറാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും (ജനുവരി 26, ഓഗസ്റ്റ് 15, ഒക്ടോബർ 02) ദിവസം മുഴുവൻ ഒരേപോലെ സ്മാർട്ട് കാർഡുകൾക്ക് 10 ശതമാനം കിഴിവ് നൽകും. സ്മാർട്ട് കാർഡുകളിൽ 90 രൂപ മിനിമം ബാലൻസ് നിലനിർത്തണമെന്ന് ബിഎംആർസിഎൽ പറഞ്ഞു. ടൂറിസ്റ്റ് കാർഡ് നിരക്കുകൾ (ഡേ പാസുകൾ), ഗ്രൂപ്പ് ടിക്കറ്റ് വിലകൾ എന്നിവയും പരിഷ്കരിച്ചിട്ടുണ്ട്. ടൂറിസ്റ്റ് പാസുള്ളവർക്ക് ഒരു ദിവസത്തേക്ക് പുതുക്കിയ നിരക്ക് 300 രൂപയാണ്. മൂന്ന് ദിവസത്തെ പാസിനു 600 രൂപയാണ് നിരക്ക്.

മെട്രോ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനാണ് പുതുക്കിയ നിരക്ക് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. 2011 ൽ ബൈയപ്പനഹള്ളി-എംജി റോഡ് റൂട്ടിൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം, ബിഎംആർസിഎൽ കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,280 കോടി രൂപയുടെ മൊത്തം നഷ്ടം സംഭവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

 

TAGS: NAMMA METRO
SUMMARY: Bengaluru namma metro fare revised

Savre Digital

Recent Posts

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…

12 minutes ago

ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…

57 minutes ago

മദ്യപാനത്തിനിടെ തർക്കം: ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു

ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…

1 hour ago

റൈറ്റേഴ്സ് ഫോറം സംവാദം 24 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…

1 hour ago

എയ്മ വോയ്സ് 2025 ദേശീയ സംഗീത മത്സരം

ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…

2 hours ago

മഴ കനക്കുന്നു; കക്കി ഡാം തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…

2 hours ago