Categories: LATEST NEWS

മെട്രോ നിര്‍മാണ പ്രവൃത്തികള്‍; ഔട്ടര്‍ റിംഗ് റോഡില്‍ ഒന്നര മാസം ഗതാഗത നിരോധനം

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഔട്ടര്‍ റിംഗ് റോഡിലെ സര്‍വീസ് റോഡിന്റെ ഒരു ഭാഗം 9-ാമത് മെയിന്‍ റോഡ് മുതല്‍ 5-ാമത് മെയിന്‍ റോഡ് വരെ 45 ദിവസത്തേക്ക് അടച്ചിടുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

ഗതാഗതം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇബ്ബ്‌ലൂരില്‍ നിന്ന് സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലേക്ക് പോകുന്നവര്‍ 14-ാമത് മെയിന്‍ റോഡ് ഫ്‌ളൈഓവര്‍ ഉപയോഗിച്ച് പ്രാധന റോഡിലൂടെ പോകണം.

അഞ്ചാമത്തെ മെയിന്‍ റോഡ് ജംഗ്ഷനില്‍ എത്താന്‍ അവര്‍ക്ക് അതേ വഴിയലൂടെ പോകാം. പകരമായി, സില്‍ക്ക് ബോര്‍ഡിലേക്കും ഹൊസൂര്‍ മെയിന്‍ റോഡിലേക്കും പോകുന്ന യാത്രക്കാര്‍ എച്ച്എസ്ആര്‍ ലേഔട്ട് വഴി ഉള്‍റോഡുകള്‍ ഉപയോഗിക്കാം.
SUMMERY: Bengaluru Metro work; Traffic ban on Outer Ring Road for one and a half months

WEB DESK

Recent Posts

അട്ടക്കുളങ്ങര വനിത സെന്‍ട്രല്‍ ജയില്‍ പുരുഷ സ്പെഷ്യല്‍ ജയിലാകുന്നു; വനിതാ തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റുന്നു. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വനിതാ തടവുകാരെ പൂജപ്പുരയിലെ…

45 minutes ago

ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസിന് അപേക്ഷ നല്‍കാൻ ദുല്‍ഖര്‍ സല്‍മാൻ

കൊച്ചി: ഓപ്പറേഷൻ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖർ സല്‍മാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നല്‍കും. ഹൈക്കോടതി അനുമതി നല്‍കിയതിന്‍റെ…

1 hour ago

ആളിലാത്ത വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, പകുതി കാമുകിക്ക് നല്‍കി; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ആളിലാത്ത വീട്ടില്‍ നിന്നും 47 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് അതില്‍ ഒരു ഭാഗം കാമുകിക്ക് നല്‍കിയ കേസില്‍…

2 hours ago

വയോധികയുടെ മാലപൊട്ടിച്ച് തീവണ്ടിയില്‍നിന്ന് ചാടി, അസം സ്വദേശിക്ക് ഗുരുതര പരുക്ക്

പാലക്കാട്: തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച് തീവണ്ടിയില്‍നിന്ന് ചാടിയ യുവാവിന് ഗുരുതര പരുക്കേറ്റു. അസം ഫാക്കിരാഗ്രാം സ്വദേശി റോഫിക്കുല്‍ റഹ്മാനാണ്…

2 hours ago

ഓസ്‌കര്‍ ജേതാവ് നടി ഡയാന്‍ കീറ്റണ്‍ അന്തരിച്ചു

കാലിഫോര്‍ണിയ: ഗോഡ്ഫാദറിലെ കേ ആഡംസിനെ അവിസ്മരണീയമാക്കിയ പ്രതിഭയും ഓസ്‌കര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു മരണമെന്ന് കുടുംബവക്താവ്…

3 hours ago

മുഡ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനാകില്ല, രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ബെംഗളൂരു കോടതി

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും പ്രതികളായ മുഡ ഭൂമി ദാന അഴിമതി കേസില്‍ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അന്തിമ…

3 hours ago