SPORTS

ടി20 മത്സരത്തിൽ വമ്പൻ അട്ടിമറി; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി നമീബിയ, നാലു വിക്കറ്റ് ജയം

വിന്‍ഡ്‌ഹോക്ക്: ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നമീബിയയ്ക്ക് തകർപ്പൻ ജയം. മത്സരത്തിൽ നാല് വിക്കറ്റിനാണ് നമീബിയ ചരിത്ര വിജയം നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് നമീബിയ മറികടന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കക്കെതിരെ നമീബിയയുടെ ആദ്യ മത്സരമായിരുന്നിത്. ടെസ്റ്റ് കളിക്കുന്ന ടീമുകള്‍ക്കെതിരെ നമീബിയ സ്വന്തമാക്കുന്ന 11-ാം ജയമാണിത്.

പുറത്താകാതെ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീനാണ് നമീബിയയുടെ ടോപ്സ്കോറർ. നായകൻ ജെറാർഡ് ഇറാസ്മസ് 21 റൺസും മാലൻ ക്രൂഗർ 18 റൺസുമെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാൻ ബർഗറും ആൻഡൽ സിമെലെയ്നും രണ്ട് വിക്കറ്റ് വീതം എടുത്തു. ജെറാൾഡ് കോട്ട്സെയും ബിജോൺ ഫോർടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റ ൺസെടുത്തത്. 31 റൺസെടുത്ത ജേസൺ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. റുബിൻ ഹെർമാൻ 23 റൺസും ലുവാൻ ഡി പിറ്റോറിയസ് 22 റൺസുമെടുത്തു. നബീയയ്ക്ക് വേണ്ടി ട്രംപെൽമാൻ മൂന്ന് വിക്കറ്റെത്തു. മാക്സ് ഹെയ്ൻ ഗോ രണ്ട് വിക്കറ്റും ജെറാർഡ് ഇറാസ്മസും ബെൻ ഷിക്കോകോംഗോയും സ്മിത്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
SUMMARY: Historic win for namibia against south africa in t20 match

NEWS DESK

Recent Posts

നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഇന്ന് ദളിത് സംഘടനകളുടെ ഹർത്താൽ, ബസ് സർവീസ് മുടങ്ങില്ല, അവശ്യസർവീസുകളെ ഒഴിവാക്കി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ഇന്ന്.…

4 minutes ago

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സെന്റ്…

8 hours ago

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…

8 hours ago

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974 സെപ്റ്റംബർ 24നായിരുന്നു പിആർ…

9 hours ago

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…

9 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…

9 hours ago