Categories: LATEST NEWS

ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്

ബെംഗളൂരു: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് ബെംഗളൂരു. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്. മൂന്നാംസ്ഥാനത്ത് ഡൽഹിയും നാലാമതുള്ളത് ഇന്ത്യയുടെ ടെക് പവർഹൗസായ ഹൈദരാബാദുമാണ്. മുംബൈ ആണ് പട്ടികയിൽ അഞ്ചാമതുള്ളത്. പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് വേൾഡ് റിസർച്ച്പുറത്ത് വിട്ട പുതിയ വാർഷിക പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു ഒന്നാമതുള്ളത്.

ആഗോള സമ്പദ്‍വ്യവസ്ഥയിൽ ഏഷ്യൻ നഗരങ്ങളുടെ ആധിപത്യമാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സമ്പദ്‌വ്യവസ്ഥ, ജനസംഖ്യ, വ്യക്തിഗത സമ്പത്ത് എന്നിവ ഉൾപ്പെടുന്ന പ്രധാന സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് സാവിൽസ് വികസിത നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. 2033 ആകുമ്പോഴേക്കും ഏറ്റവും വളർച്ച കൈവരിക്കാൻ സാധ്യതയുള്ള നഗരങ്ങളെ ആസ്പദമാക്കിയാണ് പഠനം. ആഗോളതലത്തിലുള്ള 230 നഗരങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം.

ആഗോള ടെക് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന പശ്ചാത്തലമാണ് ബെംഗളൂരുവിനെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. നിലവിൽ ജനസംഖ്യയുടെ 35 ശതമാനം മാത്രമേ നഗരപ്രദേശങ്ങളിൽ താമസിക്കുന്നുള്ളൂ. ഇതിൽ 2030 ആകുമ്പോഴേക്കും വലിയ മുന്നേറ്റമുണ്ടാകും. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ന്യൂഡൽഹി മാറുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ പ്രധാന ഐ.ടി കേന്ദ്രങ്ങള്‍ കൂടിയായ ഹൈദരാബാദ്, ബെംഗളൂരു എന്നിവയിലെ തൊഴിൽ ശക്തിയുടെ പിന്തുണയോടെ വികസിക്കുന്ന സേവന മേഖലയിലൂടെ രാജ്യത്തിന്റെ ജി.ഡി.പി വളർച്ചയെ മുന്നോട്ട് കുതിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളാണ് ഇപ്പോൾ കൂടുതൽ സാമ്പത്തിക വളർച്ച നേടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന 15 നഗരങ്ങളിൽ 14ഉം ഏഷ്യയിലാണ്. ആഗോള തലത്തിലുള്ള നാഗരിക വളർച്ച ഏറ്റവും കൂടുതൽ നടക്കുന്ന ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ഷെൻ‌ഷെൻ (ചൈന)ഗ്വാങ്‌ഷൗ (ചൈന)സുഷൗ (ചൈന)റിയാദ് (സൗദി അറേബ്യ)മനില (ഫിലിപ്പീൻസ്) എന്നിവയാണ് പട്ടികയിലെ ആറു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങള്‍ നേടിയ നഗരങ്ങള്‍.
SUMMARY: Bengaluru ranks first in the list of fastest growing cities in the world

 

NEWS DESK

Recent Posts

രാജ്യത്തെ 22 സര്‍വകലാശാലകള്‍ വ്യാജം, കേരളത്തിൽ നിന്ന് ഒന്ന്; ഏറ്റവും പുതിയ പട്ടിക പുറത്ത് വിട്ട് യുജിസി

ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശലകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് യു.ജി.സി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള 22 യൂനിവേഴ്സിറ്റികളുടെ പട്ടികയാണ് യു.ജി.സി…

2 hours ago

തൃ​ശൂ​രി​ല്‍ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​ര്‍​ മ​ണ്ണൂ​ത്തി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ന്നി ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഫാ​മി​ലെ മു​പ്പ​തോ​ളം പ​ന്നി​ക​ള്‍​ക്ക് രോ​ഗ​ബാ​ധ​യേ​റ്റ​താ​യാ​ണ് സൂ​ച​ന.…

2 hours ago

‘സാനു മാഷ്’ സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യം- ഡോ. കെ വി സജീവൻ

ബെംഗളൂരു: കേരളീയ ആധുനികതയുടെ സർഗ്ഗസ്ഥാനവും സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യവുമായിരുന്നു സാനു മാഷ് എന്ന് പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും…

2 hours ago

സ്കൂൾ കായികമേള ;സ്വർണക്കപ്പ് തിരുവനന്തപുരത്തിന്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കൊടിയിറങ്ങി. ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വര്‍ണക്കപ്പ് സമ്മാനിച്ചു.…

3 hours ago

കെ​നി​യ​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്ന് 12 മരണം

നെ​യ്‌​റോ​ബി: കെ​നി​യ​ ക്വാ​ലെ കൗ​ണ്ടി​യി​ലെ ടി​സിം​ബ ഗോ​ലി​നി​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് 12 മരണം. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ലേ​റെ​യും…

5 hours ago

കെഎൻഎസ്എസ് പീനിയ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി പീനിയ കരയോഗം വാർഷിക കുടുംബസംഗമം പീനിയോത്സവം  നെലഗെദരനഹള്ളിയിലെ സിദ്ദു ഗാർഡനിൽ നടന്നു.  കെഎൻഎസ്എസ് ചെയർമാൻ…

5 hours ago