ബെംഗളൂരു: ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. മാർച്ച് 14ന് നഗരത്തിൽ 35 ഡിഗ്രി സെൽഷ്യസ് ചൂട് ആണ് രേഖപ്പെടുത്തിയത്. ബെംഗളൂരു സിറ്റിയിൽ 35.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ എച്ച്.എ.എൽ വിമാനത്താവളത്തിൽ 35.6 ഡിഗ്രി സെൽഷ്യസും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 35.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ഇതിനു മുമ്പ് ഈ വർഷത്തെ ഏറ്റവും കൂടിയ താപനില 34 ഡിഗ്രി വരെയാണ് ബെംഗളൂരുവില്‍ അനുഭവപ്പെട്ടിട്ടുള്ളത്. ഇനി വരുന്ന മൂന്ന്- നാല് ദിവസവും ബെംഗളൂരുവിൽ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 35 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെടുവാനാണ് സാധ്യത. ഞായറാഴ്ച കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും മാർച്ച് 17 തിങ്കളാഴ്ച കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് ഐഎംഡി അറിയിച്ചു.
TAGS: BENGALURU | TEMPERATURE
SUMMARY: Bengaluru records hottest day of the year
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…