ബെംഗളൂരു: 2020-ലെ ബെംഗളൂരു കലാപക്കേസിലെ രണ്ട് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ കദീം എന്ന സദ്ദാം, സിയ എന്നവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് വര്‍ഷത്തിലധികം നീണ്ട ജയില്‍വാസവും 138 പ്രതികള്‍ ഉള്‍പ്പെട്ട വിചാരണയില്‍ 254 സാക്ഷികളെ ഇനിയും കേസില്‍ വിസ്തരിക്കാനുണ്ടെന്ന വസ്തുതയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് കര്‍ണാടക ഹൈക്കോടതിയുടെ ജാമ്യം നിഷേധിച്ച ഉത്തരവ് റദ്ദാക്കി.
കേസില്‍ ബെംഗളൂരുവിലെ കെജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുകള്‍ അക്രമിച്ച കേസിലാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിച്ചത്. അതേസമയം, വിചാരണ ആരംഭിക്കുന്നതിലെ കാലതാമസത്തില്‍ കോടതി ആശങ്ക പ്രകടിപ്പിക്കുകയും യുഎപിഎ കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി കൂടുതല്‍ എന്‍ഐഎ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
SUMMARY: Bengaluru riots case; Supreme Court grants bail to two accused
തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും…
കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടത്തിയ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില…
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പന്നിയൂർ തുളുവൻകാട് വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം…
തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി.…
ബെംഗളൂരു: ഉഡുപ്പി മണിപ്പാലിലെ രണ്ട് കോളെജ് ഹോസ്റ്റലുകളിൽ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ലഹരിമരുന്നുമായി പിടിയിലായി ഗുജറാത്ത് സ്വദേശി…