BENGALURU UPDATES

ബെംഗളൂരു സ്കൈഡെക്ക് പദ്ധതി; ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ; 46 ഏക്കർ ബിഡിഎ ഏറ്റെടുക്കും

ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ 46 ഏക്കർ സ്ഥലം ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ഏറ്റെടുക്കും. 250 മീറ്റർ ഉയരക്കാഴ്ചകൾ കണ്ട് ആസ്വദിക്കാനുള്ള പദ്ധതിക്കായുള്ള സ്ഥലം ടെക് സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ചല്ലഗട്ട – ഭീമനകുപ്പേ മേഖലയിലാണ് പുതിയതായി തിരഞ്ഞെടുത്തിരിക്കുന്നത്.

പദ്ധതിക്കായി കണ്ടെത്തുന്ന ആറാമത്തെ സ്ഥലമാണിത്. നേരത്തെ പരിഗണിച്ചിരുന്ന മറ്റ് സ്ഥലങ്ങളിൽ ബയപ്പനഹള്ളിയിലെ 10 ഏക്കർ, ഹെമ്മിഗേപുരയിലെ 25 ഏക്കർ, കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ഭൂമി, ബാംഗ്ലൂർ യൂണിവേഴ്സിറ്റി കാമ്പസിലെ 25 ഏക്കർ, കൊമ്മഗട്ടയിലെ 30 ഏക്കർ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഭൂമിശാസ്ത്രപരവും സുരക്ഷാപരവുമായ വെല്ലുവിളികൾ എന്നിവ കാരണം ഈ സ്ഥലങ്ങൾ പദ്ധതിക്കായി തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നില്ല.

മേജർ ആർട്ടീരിയൽ റോഡിന് (എംഎആർ) സമീപം സ്ഥിതി ചെയ്യുന്ന നാദപ്രഭു കെംപഗൗഡ ലേഔട്ടിൽ 46 ഏക്കർ ഭൂമി ചല്ലഘട്ട മെട്രോ സ്റ്റേഷന്റെ അടുത്താണെന്നത് സ്ഥലം അന്തിമമാക്കുന്നതിൽ പ്രധാന ഘടകമായി. വ്യാഴാഴ്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിർദ്ദിഷ്ട സ്ഥലം പരിശോധിച്ചു.

ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി തന്നെ മാറിയേക്കാവുന്ന സ്കൈഡെക്ക് പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്കൈഡെക്കിന് മുകളിൽ വ്യാപാരകേന്ദ്രങ്ങളും ഭക്ഷണശാലയും നിർമിക്കും.
SUMMARY: Bengaluru Skydeck project; 46 acres to be acquired in Challaghat Kempegowda Layout

NEWS DESK

Recent Posts

5 വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതൽ സർവീസ് പുനരാരംഭിക്കും

കോഴിക്കോട്: സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്. 2020-ലെ വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സർവീസുകൾ അടുത്ത മാസം ഒന്നാം തീയതി മുതൽ പുനരാരംഭിക്കും.…

37 minutes ago

മൂവാറ്റുപുഴയില്‍ പള്ളിപ്പെരുന്നാളിന് കതിന നിറക്കവെ സ്‌ഫോടനം; ഒരു മരണം, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്

എറണാകുളം: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍…

44 minutes ago

കോ​ഴി​ക്കോ​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

കോഴിക്കോട്: കക്കട്ടിലിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത മകനൊപ്പം ബൈക്കില്‍…

1 hour ago

മ​ല​മ്പു​ഴ​യി​ൽ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ച്ചു; അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ൽ

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വി​ദ്യാ​ര്‍​ഥി​യെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. യു പി സ്‌കൂള്‍ അധ്യാപകനായ അനിലാണ്…

2 hours ago

പൊങ്കൽ യാത്രത്തിരക്ക്; മംഗളൂരു-ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് മംഗളൂരു-ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച്  ദക്ഷിണ റെയിൽവേ. മംഗളൂരു ജങ്ഷനിൽനിന്ന് ചെന്നൈ…

2 hours ago

ഒഡീഷയിൽ കരിങ്കൽ ക്വാറിയിൽ വൻ അപകടം; രണ്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ അനധികൃത കരിങ്കൽ ക്വാറിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ കുടുങ്ങിക്കിടക്കുകയും…

2 hours ago