BENGALURU UPDATES

കാഴ്ചപരിമിതർക്ക് സുഖയാത്ര ഉറപ്പാക്കാൻ ബിഎംടിസി; ഓൺബോർഡ് സംവിധാനം കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നു

ബെംഗളൂരു: കാഴ്ച പരിമിതിയുള്ളവർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള ഓൺബോർഡ് സംവിധാനം വ്യാപിപ്പിക്കാൻ ബിഎംടിസി. നൂറോളം ബസുകളിൽ സംവിധാനം സ്ഥാപിച്ചു. അടുത്ത മാസത്തോടെ 500 ബസുകളിൽ ഇതു ഏർപ്പെടുത്തും. 2023ൽ 25 ബസുകളിൽ പരീക്ഷണാർഥം നടപ്പിലാക്കിയ സംവിധാനം വിജയകരമായതോടെയാണ് പദ്ധതി വ്യാപിപ്പിക്കാൻ ബിഎംടിസി തീരുമാനിച്ചത്.

കാഴ്ച പരിമിതർക്ക് നൽകിയിരിക്കുന്ന ഓൺബോർഡ് ഉപകരണവും ബസിന്റെ മുൻവശത്തെ ചില്ലിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറും ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോൾ ഉപകരണത്തിലെ ഫൈൻഡ് ബട്ടൻ അമർത്തിയാൽ റൂട്ട് നമ്പർ സ്പീക്കറിലൂടെ കേൾക്കാൻ സാധിക്കും. ബസിൽ കയറണമെങ്കിൽ ഇതിനും ബട്ടൻ അമർത്താം. ഇതോടെ ഒരാൾ കയറാനുണ്ടെന്ന സന്ദേശം ഡ്രൈവർക്കും കണ്ടക്ടർക്കും ലഭിക്കും. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുമ്പോഴും ഉപകരണത്തിലൂടെ കാഴ്ചപരിമിതർക്ക് അറിയാനാകും. ഒപ്പം നിർത്തുന്നതിനു വേണ്ടിയുള്ള സന്ദേശം ഡ്രൈവർക്കും കണ്ടക്ടർക്കും നൽകാനുമാകും. ഡൽഹി ഐഐടിയുടെ പങ്കാളിത്തത്തോടെയാണ് ഉപകരണം വികസിപ്പിച്ചത്.

SUMMARY: BMTC rolls out ‘OnBoard’ assistive device for visually impaired city bus commuters

WEB DESK

Recent Posts

മെെസൂരു കേരളസമാജം മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: മെെസൂരു കേരളസമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ നടന്നു.…

16 minutes ago

കനത്ത മഴ; ദക്ഷിണ കന്നഡ ജില്ലയിൽ റെഡ് അലർട്ട്, ചില താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്ച മുതൽ ശക്തമായ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.…

52 minutes ago

വ്യാജ ഡോക്ടർമാർക്കെതിരെ കര്‍ശനനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍; 5 ലക്ഷം രൂപ പിഴയും മൂന്ന് വർഷം വരെ തടവും

ബെംഗളൂരു: വ്യാജ ഡോക്ടർമാർക്കും അനധികൃത മെഡിക്കൽ പ്രാക്ടീഷണർമാർക്കുമെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ്…

1 hour ago

അമേരിക്കയിൽ സ്കൂളില്‍ പ്രാര്‍ത്ഥനക്കിടെ വെടിവെയ്പ്പ്, ട്രാൻസ്ജെൻഡറായ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് സംഭവം. എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.…

1 hour ago

വയനാട് തുരങ്ക പാത നിർമാണം 31ന് തുടങ്ങും

തിരുവനന്തപുരം: വയനാട് തുരങ്ക പാത നിർമാണത്തിന് ഈ മാസം 31ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത…

2 hours ago

വാൽമീകി കോർപറേഷൻ അഴിമതി; കര്‍ണാടക മുന്‍ മന്ത്രി ബി. നാഗേന്ദ്രയുടെ സഹായികളുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

ബെംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രി ബി നാഗേന്ദ്രയുടെ രണ്ട് സഹായികള്‍ ഉള്‍പ്പെടെ വിവിധ പ്രതികളുടെ അഞ്ച്…

2 hours ago