ബെംഗളൂരു: ബസ് യാത്ര നിരക്കിന് പിന്നാലെ ബെംഗളൂരുവിൽ ജലനിരക്കും വർധിച്ചേക്കും. വിഷയം ചർച്ച ചെയ്യാൻ അടുത്താഴ്ച ബിഡബ്ല്യൂഎസ്എസ്ബി യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ജലനിരക്ക് പരിഷ്കരിക്കാനുള്ള നിർദേശം ബിഡബ്ല്യൂഎസ്എസ്ബി സർക്കാരിന് സമർപ്പിച്ചിരുന്നു. നിരക്ക് വർധന പരിശോധിക്കാൻ എല്ലാ എംഎൽഎമാർക്കും ബോർഡ് കത്തുകൾ അയച്ചിട്ടുണ്ട്.
ഉപമുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ നിരക്ക് വർധനയെ കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് ശിവകുമാർ പറഞ്ഞു. ജനുവരി അവസാനത്തോടെ നിരക്ക് വർധന സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തേക്കും. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വിവിധ കാരണങ്ങളാൽ ജലനിരക്ക് പരിഷ്കരിച്ചിട്ടില്ല. 2014ലാണ് അവസാനമായി നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. എന്നാൽ നിലവിൽ ഈ തുക എല്ലാ ചെലവുകൾക്കും അപര്യാപ്തമാണെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ ഡോ. രാം പ്രസാദ് മനോഹർ പറഞ്ഞു.
TAGS: BENGALURU | PRICE HIKE
SUMMARY: Water charge in bengaluru to hike
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…