Categories: KERALATOP NEWS

ക്ഷേമ പെൻഷൻ തട്ടിപ്പ്, കടുത്ത നടപടി; പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. 31 ഉദ്യോഗസ്ഥരെ കൂട്ടമായി സസ്‌പെൻഡ് ചെയ്താണ് നടപടി.

ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുമരാമത്ത് വകുപ്പിലെ 47 ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ധനകാര്യ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ 15 പേർ മറ്റ് വകുപ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഒരാൾ വിരമിച്ചെന്നും കണ്ടെത്തിയതിനാലാണ് ശേഷിക്കുന്ന 31 പേർക്കെതിരെ നടപടിയെടുത്തത്. ഇവരിൽ നിന്ന് 18 ശതമാനം പലിശയോടെ അവർ കൈക്കലാക്കിയ പണം തിരിച്ചുപിടിക്കാനുള്ള തീരുമാനവും ധനവകുപ്പ് ഉത്തരവിട്ടിരുന്നു. അതും നടപ്പിലാക്കിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാവരോടും വിശദീകരണവും ചോദിക്കും.

ഗസറ്റഡ് ഉദ്യോഗസ്ഥർ മുതൽ കോളേജ് അധ്യാപകർ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്നത്. ധനവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു മാസം 23 ലക്ഷത്തോളം രൂപയാണ് സർ‌ക്കാർ ഖജനാവിൽ നിന്ന് ഇതുവഴി നഷ്ടമാകുന്നത്. ഒരുവർഷം രണ്ടേമുക്കാൽ കോടി രൂപയും.

പെൻഷൻ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്‌ട്‌വെയറിലെയും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാർക്ക് സോഫ്‌ട്‌വെയറിലെയും ആധാർ നമ്പരുകൾ ഒരുപോലെ വന്നതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയായത്. പെൻഷൻ പട്ടികയിൽ 62 ലക്ഷം പേരാണുള്ളത്. ക്രമക്കേടു കാട്ടി പെൻഷൻ വാങ്ങിക്കൊണ്ടിരുന്നവരെ കണ്ടെത്തിയതിനെത്തുടർന്ന് വ്യാപകമായ പരിശോധന നടത്തുമെന്ന് സർക്കാർ പറഞ്ഞിരുന്നു.
<BR>
TAGS : SUSPENDED | WELFARE PENSION FRAUD
SUMMARY : Welfare pension fraud; 31 officials of the Public Works Department suspended

Savre Digital

Recent Posts

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

3 minutes ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…

1 hour ago

വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…

2 hours ago

നിതിൻ രാജിന്‍റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…

3 hours ago

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

4 hours ago

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…

4 hours ago