ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി സിറ്റി പോലീസ്. പൊതു സുരക്ഷ ഉറപ്പാക്കാനും കാല്‍നടയാത്ര കൂടുതലുള്ള പ്രദേശങ്ങളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ ആഘോഷങ്ങള്‍ അനുവദനീയമാണ്. പൊതുജനങ്ങള്‍ ഈ സമയ പരിധി പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി ദയാനന്ദ അറിയിച്ചു. എംജി റോഡ്, ബ്രിഗേഡ് റോഡ് ജംഗ്ഷൻ, കോറമംഗല, ഇന്ദിരാനഗര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും.
എംജി റോഡിലും ബ്രിഗേഡ് റോഡിലും പ്രതീക്ഷിക്കുന്ന ജനത്തിരക്ക് നിയന്ത്രിക്കാന്‍ വണ്‍-വേ കാല്‍നട സംവിധാനം നിലവിലുണ്ട്. ആളുകള്‍ക്ക് കാവേരി എംപോറിയം മുതല്‍ ഓപ്പറ ജംഗ്ഷന് വരെ നടക്കാം. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാന്‍ ആഘോഷവേളയില്‍ മുഖംമൂടി (മാസ്ക്) ധരിക്കരുതെന്നും പോലീസ് നിര്‍ദേശിച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി നഗരത്തിലുടനീളമുള്ള മാളുകള്‍ക്കും പാര്‍ട്ടി സോണുകള്‍ക്കും സമീപം പിക്കറ്റുകള്‍ സ്ഥാപിക്കും.
സെന്‍ട്രല്‍ ഡിവിഷന്, ബ്രിഗേഡ് റോഡ്, എംജി റോഡ്, ഓപ്പറ ജംഗ്ഷൻ, റസിഡന്‍സി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ വർധിപ്പിക്കും. നഗരത്തിലെ വിവിധയിടങ്ങളിലായി 11,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ബി. ദയാനന്ദ പറഞ്ഞു.
TAGS: BENGALURU | NEW YEAR
SUMMARY: City gets 11,000 police personnel deployed amid new year eve
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്റെ കുടുംഹത്തെയും കുറിച്ച്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…
ഡെന്മാര്ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി…
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നാലുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയാണ് അതിക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി താരകേശ്വറില്‍…