ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പരിഹരമായി ഊബർ. അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനാണ് പദ്ധതി. റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഷട്ടിൽ പോലുള്ള വലിയ വാഹനങ്ങൾ ബുക്ക് ചെയ്യാൻ യാത്രക്കാരെ പ്രാപ്തരാക്കുക എന്നതാണ് സർവീസ് ലക്ഷ്യമിടുന്നത്.
ഐടി മേഖലകൾ കേന്ദ്രീകരിച്ചാകും ഷട്ടിൽ സർവീസ് നടത്തുക. ഓട്ടോ, ടാക്സി സർവീസുകളേക്കാൾ ചെലവ് കുറഞ്ഞ യാത്രയാണ് ഊബർ ഷട്ടിൽ സർവീസ് വാഗ്ദാനം ചെയ്യുന്നത്. 35 സീറ്റുകളുള്ള ബസുകളാകും സർവീസ് നടത്തുക. ബെംഗളൂരുവിൽ ഷട്ടിൽ സർവീസ് അവതരിപ്പിക്കാൻ കമ്പനി വിവിധ പങ്കാളികളുമായി ചർച്ച നടത്തിവരികയാണെന്ന് ഊബർ ഇന്ത്യയുടെ പ്രസിഡൻ്റ് പ്രഭ്ജീത് സിങ് പറഞ്ഞു. ഊബർ ബസുകൾ ബെംഗളൂരു നഗരത്തിൽ ഷട്ടിൽ സർവീസിൻ്റെ ഭാഗമാക്കുകയെന്നത് വലിയ ആശയമാണ്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ഹെബ്ബാളിനും ഔട്ടർ റിങ് റോഡിലെ ടെക് ഹബ്ബിനും ഇടയിൽ ഷട്ടിൽ സർവീസ് നടത്താനാണ് തീരുമാനമെന്ന് പ്രഭ്ജീത് സിങ് പറഞ്ഞു.
TAGS: BENGALURU | UBER
SUMMARY: Bengaluru to have uber shuttle service by next year
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…