രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) സെപ്റ്റംബർ 29 ന് പുറത്തുവിട്ട 2023ലെ കണക്കുകള്‍ പ്രകാരം 292 കാൽനടയാത്രക്കാരാണ് വിവിധ അപകടങ്ങളിൽ മരിച്ചത്. 236 കാൽനടക്കാർ മരിച്ച അഹമ്മദാബാദ് ആണ് റിപ്പോര്‍ട്ട് പ്രകാരം രണ്ടാം സ്ഥാനത്ത്. 201 പേർ മരിച്ച ജയ്പുർ പട്ടികയിൽ മൂന്നാമതുമാണ്. 2022 ലും ബെംഗളൂരു ഒന്നാം സ്ഥാനത്തായിരുന്നു. 2022ൽ 247 പേരായിരുന്നു മരിച്ചത്.

915 പേരാണ് ബെംഗളൂരുവിൽ 2023ൽ വാഹനാപകടങ്ങളിൽ മരിച്ചത്. കാൽനടയാത്രക്കാരുടെ മരണം കൂടാതെ അപകടങ്ങളിൽ 1021 പേർക്കു പരുക്കേറ്റിട്ടുമുണ്ട്. 2023ൽ മുൻ വർഷത്തെക്കാൾ 30.3 ശതമാനം വർധനവാണ് വാഹനാപകടങ്ങളുടെ കണക്കില്‍ രേഖപ്പെടുത്തിയത്, ബെംഗളൂരുവിലെ വാഹനാപകട മരണങ്ങളിൽ 55 ശതമാനവും ഇരുചക്രവാഹന യാത്രികരാണ്. കാർ യാത്രികരാകട്ടെ 5 ശതമാനം മാത്രമാണ്. 64 ശതമാനം വാഹനാപകടങ്ങൾക്കും കാരണം അമിതവേഗതയാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പറയുന്നു.

കാൽനടയാത്രക്കാരുടെ അപകടങ്ങള്‍ക്ക് പിന്നില്‍ മോശം റോഡുകൾ, കുഴികൾ, തകർന്നതോ കൈയേറിയതോ ആയ നടപ്പാതകൾ, തെറ്റായ പൊതു അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതാഘാതം എന്നിവയാണ് കാരണമായി ചൂണ്ടികാട്ടുന്നത്.

എൻ‌സി‌ആർ‌ബിയുടെ 2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യന്‍ നഗരങ്ങളിലായി 4.64 ലക്ഷം റോഡപകടങ്ങളും 1.73 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം റോഡപകട മരണങ്ങളിൽ യഥാക്രമം 9% ഡൽഹിയും 5.7% ബെംഗളൂരുവുമാണ്.

SUMMARY: Bengaluru tops the list again as the city with the highest number of pedestrian deaths in the country

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഎസ്എം പ്രൊഫഷണല്‍സ് ഫാമിലി കോണ്‍ഫറന്‍സ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവില്‍

ബെംഗളൂരു: കെഎന്‍എം യുവജന വിഭാഗമായ ഐഎസ്എം. സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണല്‍സ് ഫാമിലി...

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

ബെംഗളൂരു: ഓണസീസണിൽ നാട്ടിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്ക് ആശ്വാസവാര്‍ത്ത. എറണാകുളം വന്ദേഭാരത്...

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം....

ആറ്റുകാലില്‍ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അതുൽ കസ്റ്റഡിയിൽ, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പോലീസ്...

അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ചു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ രണ്ട് മലയാളികള്‍ പിടിയിൽ

ബെംഗളൂരു: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ച രണ്ട് മലയാളികള്‍...

സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത്...

ബിഡിഎയുടെ ഗ്രീൻ ബെംഗളൂരുവിനൊപ്പം കൈകോര്‍ത്ത് ‘എയ്മ’യും

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ)യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ...

Related Articles

Popular Categories