ബെംഗളൂരു: ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനും ഇടയിലുള്ള ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. റോഡിനുള്ള ടെൻഡർ നടപടികൾ ഫെബ്രുവരിയോടെ ആരംഭിക്കും. രണ്ട് ഘട്ടങ്ങളായി ടണൽ റോഡ് പദ്ധതി (തുരങ്കപാത) പൂർത്തിയാക്കും. സർക്കാരും ബിബിഎംപിയും സംയുക്തമായി പദ്ധതിക്ക് ഫണ്ട് അനുവദിക്കും.
നിരവധി ധനകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് ധനസഹായം നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷൻ, പവർ ഫിനാൻസ് കോർപറേഷൻ എന്നിവ ടണൽ റോഡ് പദ്ധതിക്ക് ധനസഹായം നൽകാൻ തയാറാണ്. മൂന്ന് ധനകാര്യസ്ഥാപനങ്ങളും 8,000 കോടി രൂപ വായ്പ നൽകാമെന്നാണ് സർക്കാരിന് ഉറപ്പ് നൽകിയിരിക്കുന്നത്.
ഏകദേശം 17,780 കോടി രൂപയാണ് പദ്ധതിച്ചെലവായി പ്രതീക്ഷിക്കുന്നത്. തുരങ്കപാത ഭൂമിക്കടിയിലൂടെ കടന്നുപോകുന്നതിനാൽ അധിക ഭൂമി ആവശ്യമില്ല. ആരുടെയും ഭൂമി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഡികെ ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | TUNNEL ROAD PROJECT
SUMMARY: Bengaluru tunnel road project to be completed within three years
ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത്…
ബെംഗളൂരു: റായ്ച്ചൂരിൽ നിന്നു ബെംഗളൂരുവിലേക്കുള്ള കർണാടക ആർ.ടി.സി. ബസ് ചിത്രദുർഗയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച…
ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര) ഒരു ട്രെയിന്‍ കൂടി കൊൽക്കത്തയിൽ നിന്നെത്തി. നിലവിൽ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…
തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. ഓരോ…