ധാക്ക: ബംഗ്ലാദേശിൽ മാരകമായ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.
മുൻ സർക്കാരിൻ്റെ കാലത്ത് പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിൽ സംഭവിച്ച കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്ന വാക്‌സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്‌സിനേഷൻ നടപടികൾ തടസ്സപ്പെടാൻ കാരണമായതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അഭിഭാഷകനായ എം. അഷ്റഫുൾ ഇസ്ലാം, ബംഗ്ലാദേശ് മുൻ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസിനും അദ്ദേഹത്തിന്റെ ഇടക്കാല സർക്കാരിലെ മറ്റ് അംഗങ്ങൾക്കും എതിരെ യാത്രാവിലക്ക് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന വാക്സിനേഷന്‍ പദ്ധതി സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള നീക്കം ദുരൂഹവും നിയമവിരുദ്ധവുമാണ്, വാക്സിനേഷന്‍ നിരക്ക് കുറഞ്ഞതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍.
SUMMARY: Deadly measles outbreak in Bangladesh; death toll crosses 250
ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ…
ബെംഗളൂരു: റായ്ച്ചൂരിൽ നിന്നു ബെംഗളൂരുവിലേക്കുള്ള കർണാടക ആർ.ടി.സി. ബസ് ചിത്രദുർഗയിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് 15 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച…
ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര) ഒരു ട്രെയിന്‍ കൂടി കൊൽക്കത്തയിൽ നിന്നെത്തി. നിലവിൽ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…
തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. ഓരോ…