ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന് നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോർപറേഷനുകളുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രതികരണം.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ നിയന്ത്രണത്തിലാകും കോർപറേഷനുകളുടെ പ്രവർത്തനം. അതോറിറ്റിയുടെ ഭരണനിർവഹണം സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിച്ചു. തിരഞ്ഞെടുപ്പ് ഉടൻ നടത്തും. ബിബിഎംപിയെ വിഭജിക്കുന്നതിനെ ഒട്ടേറെ പേർ എതിർക്കുന്നുണ്ട്. എന്നാൽ ഭരണനിർവഹണം മെച്ചപ്പെടുത്താനാണ് നടപടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു.പുതിയ കോർപറേഷനുകളുടെ അതിർത്തി നിർണയം പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാക്കാൻ സർക്കാർ നിശ്ചയിച്ച സമിതിക്കു 40 ദിവസത്തെ സമയമാണ് അവശേഷിക്കുന്നത്.
തുരങ്ക റോഡ് പദ്ധതിയുടെ ലക്ഷ്യം അഴിമതിയാണെന്ന ബിജെപി എംപി തേജസ്വി സൂര്യയുടെ വിമർശനവും ശിവകുമാർ തള്ളി. മുംബൈയിലും ഡൽഹിയിലും തുരങ്ക റോഡുകളുണ്ട്. എന്നാൽ ബെംഗളൂരുവിൽ നടപ്പിലാക്കുമ്പോൾ മാത്രം എതിർക്കുന്നത് എന്തിനെന്നും ശിവകുമാർ ചോദിച്ചു.
SUMMARY: Bengaluru will get five municipal corporations, confirms Deputy CM D.K. Shivakumar
കൊല്ലം: കൊല്ലത്ത് 4 വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ്…
കൊല്ലം: മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി.വി. പത്മരാജന്‍ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ…
കാസറഗോഡ്: കാസറഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍.…
കൊച്ചി: തൊടുപുഴയിലെ വിവാദമായ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. തൊടുപുഴ പോലീസിനോടാണ് നിർദ്ദേശം നല്‍കിയത്. തൊടുപുഴ…
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി…
കൊച്ചി: ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. താൻ മരിച്ചാല്‍…