ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന കാജൽ രാജ് പുരോഹിത് ആണ് പിതാവ് അശോക് പുരോഹിതിൽ നിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോതിയെ സമീപിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വന്തമായി ജോലി ചെയ്ത് കഴിയുകയാണ് യുവതി. രാജസ്ഥാൻ സ്വദേശിയായ ഒരു ഡോക്ടറുമായി വിവാഹത്തിന് പിതാവ് നിർബന്ധിക്കുന്നുണ്ടെന്നും അതേസമയം തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന കർക്കശമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു.
യുവതിയുടെ പരാതി ഗൗരവമായി പരിഗണിച്ച കർണാടക ഹൈക്കോടതി അവർക്ക് അടിയന്തര സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി. വൈറ്റ്ഫീൽഡ് പൊലീസിനാണ് ഇതുസംബന്ധിച്ച കർശനമായ ഉത്തരവ് കോടതി കൈമാറിയത്. സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച യുവതിയുടെ ആശങ്കകൾ കണക്കിലെടുത്ത് വ്യക്തിസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു.
SUMMARY: Fearing being a victim of honor killing; Woman seeks protection from father in High Court
തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…
ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…