Categories: KARNATAKATOP NEWS

രാജ്യത്ത് ആദ്യം; വാട്സ്ആപ്പ് വഴി പണമടച്ചുള്ള ഇവി ചാർജിങ് സൗകര്യം ബെംഗളൂരുവിൽ

ബെംഗളൂരു: രാജ്യത്ത് ആദ്യമായി വാട്സാപ്പ് വഴി പണമടച്ചുള്ള ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സൗകര്യം ബെംഗളൂരുവിൽ ആരംഭിക്കും. ബെസ്കോം ആണ് ഇത്തരമൊരു സൗകര്യം നഗരത്തിൽ ആരംഭിക്കുന്നത്. വാട്ട്‌സ്ആപ്പ് വഴി ഇവി ചാർജിംഗ് സെഷനുകൾ ആരംഭിക്കാനും പണമടയ്ക്കാനുമുള്ള സൗകര്യമാണിത്.

പൾസ് എനർജി നൽകുന്ന എഐ അധിഷ്ഠിത ഇവി ബോട്ട് ആണിത്. പുതിയ സംവിധാനം ഇലക്ട്രിക് വാഹന (ഇവി) ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത ചാർജിംഗ് അനുഭവം നൽകുമെന്ന് ബെസ്കോം മാനേജിംഗ് ഡയറക്ടർ മഹന്തേഷ് ബിലാഗി പറഞ്ഞു.

രാജ്യത്ത് ഇത്തരമൊരു സംരംഭം ഇതാദ്യമായാണ്. ഇവി മിത്ര ആപ്പിൻ്റെ പുതിയ ഇൻ്റർഫേസ് കൂടിയാണിത്. ഇതിനകം 15,000ത്തിലധികം പേർ വാട്സാപ്പ് ബോട്ടുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് അനുയോജ്യമായ ആപ്പ്, കന്നഡ ഉൾപ്പെടെ ഒമ്പത് ഭാഷകളിൽ ലഭ്യമാണ്.

TAGS: BENGALURU | BESCOM
SUMMARY: BESCOM’s first in India to enable ev charging via Whatsapp

Savre Digital

Recent Posts

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച 9 പേര്‍ക്കും അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…

3 minutes ago

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…

1 hour ago

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…

2 hours ago

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

3 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…

4 hours ago

വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…

5 hours ago