ന്യൂഡൽഹി: അനധികൃത വാതുവെപ്പ് കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്, സിനിമ താരം സോനു സൂദ് എന്നിവർക്ക് ഇഡി നോട്ടീസയച്ചു. ഈ മാസം 23ന് യുവരാജ് സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദ്ദേശമുണ്ട്. സോനു സൂദ് 24 ന് ഹാജരാകണം. റോബിൻ ഉത്തപ്പ 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം.
കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതായിരിക്കും. ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന, ചലച്ചിത്രതാരം ഉര്‍വശി റൗറ്റെല എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. താരങ്ങള്‍ ഐടി നിയമമടക്കം ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിച്ച ആപ്പുകളുടെ പ്രചാരണത്തില്‍ പങ്കാളികളായി എന്നുള്ളതാണ് ഇ ഡി പറയുന്നത്.
SUMMARY: Betting app case: ED issues notice to Yuvraj Singh and Robin Uthappa
പാലക്കാട്: പാലക്കാട് കല്‍പ്പാത്തിയില്‍ വെടിയുണ്ടകളുമായി നാലുപേർ പിടിയില്‍. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ്…
പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്…
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വയനാട് പുനരധിവാസം സംബന്ധിച്ചുള്ള…
കാസറഗോഡ്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരി ദേവിക (16)യെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി…
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ നിയമനടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരന്തരമായി തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം.…
തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന്‍റെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്ഥലം മാറ്റം സ്റ്റേ ചെയ്തത്.…