LATEST NEWS

വയനാട് പുനരധിവാസം: 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വയനാട് പുനരധിവാസം സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 402 കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഫേസ് വണ്‍ , ഫേസ് ടു എ, ഫേസ് ടു ബി എന്നീ ഘട്ടങ്ങളായാണ് പുനരധിവാസം നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാര്‍ സഹായം 15 ലക്ഷം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയ കുടുംബങ്ങള്‍ക്ക് ഈ തുക വിതരണം ചെയ്തിട്ടുണ്ട്. 2026 ജനുവരിക്കകം വീടുകള്‍ കൈമാറും. അപ്പീല്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചു. ദുരിതാശ്വാസ നിധിയില്‍ ലഭിച്ച തുക യഥാസമയം വിനിയോഗിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 104 ഗുണഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപ നല്‍കി. ബാക്കി 295 ഗുണഭോക്താക്കള്‍ വീടിന് സമ്മതപത്രം നല്‍കി. കൃഷി നഷ്ടം ഇനിയും പലകാര്യങ്ങള്‍ ചെയ്യാനുണ്ട്.

526 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. അത് സഹായമല്ല. വായ്പയാണ്. ചൂരല്‍ മല സേഫ് സോണ്‍ റോഡും വൈദ്യുതിയും പുന സ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങി. സംഘടനകളില്‍ നിന്ന് വലിയ സഹായം ലഭിച്ചിട്ടുണ്ട്. വയനാട് പുനരധിവാസം ഏതു തീയതിയാണോ പറഞ്ഞിരിക്കുന്നത് അന്ന് തന്നെ അത് പൂര്‍ത്തിയാക്കും. ഒരാശങ്കയും വേണ്ട,’ മുഖ്യമന്ത്രി പറഞ്ഞു.

SUMMARY: Wayanad rehabilitation: CM says houses will be handed over by January 2026

NEWS BUREAU

Recent Posts

മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: വളാഞ്ചേരിയിൽ കഠിനമായ ചൂടിനെത്തുടർന്ന് രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള…

14 minutes ago

ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

എറണാകുളം: സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. നേരത്തെയും പല തവണ രാജിസന്നദ്ധത ബി…

1 hour ago

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി…

2 hours ago

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍, അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നു; അന്വേഷണത്തിന് നിര്‍ദേശം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റര്‍ സന്നിധാനത്ത്…

3 hours ago

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയില്‍ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്.…

3 hours ago

ക്ഷേത്രോത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന്…

4 hours ago