Categories: KERALATOP NEWS

ഇനി ബെവ്കോ മദ്യം ലക്ഷദ്വീപിലും; വില്‍പ്പനയ്ക്ക് അനുമതി നല്‍കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ലക്ഷദ്വീപിന് മദ്യം വില്‍ക്കാൻ ബെവ്കൊയ്ക്ക് അനുമതി നല്‍കി സർക്കാർ. ലക്ഷദ്വീപില്‍ വർഷങ്ങളായി മദ്യനിരോധനം നിലനില്‍ക്കുന്നതിനാല്‍ ആ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേരളത്തില്‍ നിന്ന് മദ്യമെത്തിക്കാൻ ദ്വീപ് ഭരണകൂടം തീരുമാനമെടുത്തത്. വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യം.

ലക്ഷദ്വീപിലെ ബങ്കാരം ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്കുമാത്രമാണ് നിലവില്‍ മദ്യം നല്‍കുന്നത്. കവരത്തി, മിനിക്കോയ്, കടമം ദ്വീപുകളിലേക്ക് കൂടി മദ്യ ലഭ്യത വ്യാപിപ്പിക്കാൻ 2021ല്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് നടന്നില്ല. എന്നാലിപ്പോള്‍ ദ്വീപിലെ എല്ലായിടത്തും മദ്യം എത്തിക്കാനുളള ശ്രമങ്ങളാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം നടത്തുന്നത്.

ആദ്യമായാണ് ഒരു കേന്ദ്രഭരണ പ്രദേശം കേരളത്തില്‍ നിന്നും വലിയതോതില്‍ മദ്യം വാങ്ങുന്നത്. അബ്കാരി ചട്ടത്തില്‍ ബെവ്കൊ വെയ്ർ ഹൗസില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്കോ, കേന്ദ്രഭരണ പ്രദേശത്തേക്കൊ നേരിട്ടൊരു മദ്യവില്‍പ്പനക്ക് അനുമതിയില്ല. അതിനാല്‍ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണമെന്ന് എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു.

മദ്യ നിരോധനം നീക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വർഷം എക്സൈസ് നിയമത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തി. ജനവാസം ഇല്ലാത്ത ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകള്‍ക്കായി നിയന്ത്രണങ്ങളോടെ മദ്യം വിളമ്പുന്നത്. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപിലെ സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻറ് സ്പോർട്സ് മാനേജിംഗ് ഡയറക്ടറാണ് എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നല്‍കിയത്.

TAGS : LAKSHADWEEP | LIQUOR
SUMMARY : Now Bevco liquor in Lakshadweep; The Kerala government has given permission for the sale

Savre Digital

Recent Posts

സംസ്ഥാനത്ത് 18,000 അധ്യാപകരെ ഉടൻ നിയമിക്കും

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…

12 minutes ago

എ​റ​ണാ​കു​ള​ത്ത് കൂറ്റൻ കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു; വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി, വാഹനങ്ങള്‍ തകര്‍ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം ത​മ്മ​ന​ത്ത് ജ​ല അ​തോ​റി​റ്റി​യു​ടെ കൂറ്റൻ കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു.ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ…

25 minutes ago

ബന്ദിപ്പുരിൽ ഭീതി വിതച്ച നരഭോജി കടുവയെ പിടികൂടി

ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള  കടുവയെയയാണ്…

53 minutes ago

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ട് പെൺകുട്ടികൾ പിടിയിൽ

ബെംഗളൂരു: ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെയാണ് പോലീസ്…

55 minutes ago

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം ജനാധിപത്യത്തോടുള്ള വെല്ലുവിളി -വിസ്ഡം ബെംഗളൂരു

ബെംഗളൂരു: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിസ്‌ഡം ബെംഗളൂരു പ്രതിനിധി സമ്മേളനം…

1 hour ago

യാത്രക്കാർ വലയും; കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും

കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…

9 hours ago