പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരിയുടെ രണ്ടാം ഘട്ട വിതരണം കേരളത്തില്‍ ആരംഭിച്ചു. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് NCCF ന്റെ നേതൃത്വത്തില്‍ അരി വിതരണം നടക്കുന്നത്. 340 രൂപയ്ക്ക് 10 കിലോ അരിയാണ് വിതരണം ചെയ്യുന്നത്.
കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ‘ഭാരത് അരി’ പുറത്തിറക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രം ഭാരത് അരി വിതരണം ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒന്നാം ഘട്ട വില്‍പന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു. പെരുമാറ്റച്ചട്ടലംഘനമാണെന്ന ആരോപണങ്ങളെ തുടര്‍ന്ന് അരിവിതരണം നിര്‍ത്തിവെക്കുകയായിരുന്നു.
ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് പലയിടത്തും ഭാരത് അരി വിതരണം ചെയ്തിരുന്നു. അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റുകളായിട്ടാണ് ഒന്നാം ഘട്ടത്തില്‍ അരി നല്‍കിയത്. നവംബറില്‍ രണ്ടാം ഘട്ട വില്‍പ്പന കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ആരംഭിച്ചിരുന്നു.
<BR>
TAGS : BHARATH RICE
SUMMARY : Bharat rice distribution resumes in Kerala; starts in Palakkad
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…
തൃശൂർ: തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.…
പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും…