ന്യൂഡല്‍ഹി: സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഇന്ത്യയിലെ സഹകരണമേഖലയില്‍ നിന്ന് പുതിയ ചുവടുവെയ്പ്പ് ഉണ്ടായിരിക്കുകയാണ്. ഭാരത് ടാക്സി എന്ന പേരില്‍ പുതിയ ടാക്സി സര്‍വീസിനാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്.
കേന്ദ്ര സഹകരണ വകുപ്പും ദേശീയ ഇ -ഗവേണന്‍സ് ഡിവിഷനും ചേര്‍ന്ന് വികസിപ്പിച്ചിരിക്കുന്ന പദ്ധതി ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഒല, ഊബര്‍ തുടങ്ങിയ സ്വകാര്യ ടാക്സി സര്‍വീസുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് അറുതി വരുത്താനായാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് വരുന്നതെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഭാരത് ടാക്സിയില്‍ ഡ്രൈവര്‍മാര്‍ പങ്കാളികളും ഓഹരി ഉടമകളുമാണ്. ഇടനിലക്കാരാകുന്ന പ്ലാറ്റ്ഫോമുകളില്ലാതെ, ഓരോ യാത്രയുടെയും കൂലിയുടെ മുഴുവന്‍ തുകയും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. ഡിമാന്‍ഡ് അനുസരിച്ച് അനിയന്ത്രിതമായി യാത്രാക്കൂലി വര്‍ധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്.
യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും കുറഞ്ഞ യാത്രാചെലവും ഭാരത് ടാക്സി ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജി ലോക്കര്‍, യുഎംഎന്‍ജി എന്നീ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചാണ് ഭാരത് ടാക്സി പ്രവര്‍ത്തിക്കുക.
നവംബറില്‍ ഡല്‍ഹിയിലാണ് ഭാരത് ടാക്സിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനം ആരംഭിക്കുക. 5000 ടാക്സി ഡ്രൈവര്‍മാര്‍ ഇതിനോടകം ഈ പദ്ധതിയില്‍ ചേര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ മുംബൈ, പൂന, ഭോപ്പാല്‍, ലക്നൗ, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം ഈ പദ്ധതി വ്യാപിപ്പിക്കും.
SUMMARY: Bharat Taxi new taxi service app from cooperative sector
ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂമി ഒഴിപ്പിക്കലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന…
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.…
ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…
കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…