KERALA

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലാ രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സർവകലാശാലയിൽ അനുമതി നിഷേധിച്ച കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്‌തു. ജോയിന്റ് രജിസ്‌ട്രാർ പി ഹരികുമാറിന് പകരം ചുമതല നൽകും.

അടിയന്തരാവസ്ഥയുടെ അൻപതാണ്ട് പ്രമാണിച്ച് സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ഗവർണ‌ർ പങ്കെടുക്കുന്ന പരിപാടിയ്‌ക്ക് കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചതോടെ സ്ഥലത്ത് എസ്‌എഫ്‌ഐ, കെഎസ്‌യുവടക്കം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചതാണ് ഇപ്പോൾ നടപടിക്ക് കാരണമായത്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം.ഭാരതാംബ വിവാദത്തിൽ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നിയമപരമായി നടപടിയെ നേരിടുമെന്ന് രജിസ്ട്രാർ കെ.എസ് അനിൽകുമാര്‍ പറഞ്ഞു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുത്ത സെനറ്റ് ഹാളിലെ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് അനുകൂല സംഘടനയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഗവര്‍ണര്‍ ഉദ്ഘാടകനായ പരിപാടി ആരംഭിക്കുന്നതിന് മുന്നേതന്നെ സംഘര്‍ഷം രൂപംകൊണ്ടു. ഇതിന് പിന്നാലെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ പരിപാടി റദ്ദാക്കിയതായി കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രഖ്യാപിച്ചെങ്കിലും ഗവര്‍ണര്‍ സ്ഥലത്തെത്തി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു
SUMMARY: Bharatamba picture controversy in Senate Hall; Kerala University registrar suspended

NEWS DESK

Recent Posts

കണ്ണൂരിൽ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു; ഏഴുപേർക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…

36 minutes ago

ഡൽഹി സ്‌ഫോടനം: മൂന്ന് ഡോക്ടർമാർ അടക്കം നാല് പേർകൂടി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക്‌ സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…

54 minutes ago

വ്യാജ നിയമന ഉത്തരവു നൽകി പണം തട്ടിയയാൾ പിടിയിൽ

ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…

1 hour ago

ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കർണാടക

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക്  കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ​ഗതാ​ഗത…

1 hour ago

സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി വിജയ്; ഡിസംബറില്‍ പൊതുയോഗം നടത്തും

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…

2 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; യുവതി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…

3 hours ago