ന്യൂഡൽഹി: ജസ്റ്റിസ് ബി ആര്‍ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇതുസംബന്ധിച്ച് ശിപാര്‍ശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. മെയ് 13ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കും. 14നായിരിക്കും പുതിയ ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ.
നവംബറില്‍ വിരമിക്കുന്ന ജസ്റ്റിസ് ഗവായ് ആറ് മാസത്തേക്കായിരിക്കും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുക. 2007 ല്‍ ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണനു ശേഷം രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ദളിത് വ്യക്തിയായിരിക്കും ഗവായ് എന്ന പ്രത്യേകതയുണ്ട്.
2016 ലെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം ശരിവച്ച ഉത്തരവ്, ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച വിധി തുടങ്ങിയ നിര്‍ണായക പ്രാധാന്യമുള്ള വിധിന്യായങ്ങളുടെ ഭാഗമായ സുപ്രീം കോടതി ജഡ്ജിയാണ് ഗവായ്.
TAGS : LATEST NEWS
SUMMARY : Bhushan Ramakrishna Gavai to be the 52nd Chief Justice of India
ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഒക്ടോബർ 25 ന് രാത്രി നഗരത്തിലെ…
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. കാബിനറ്റ് പദവി നല്‍കി അദ്ദേഹത്തെ മന്ത്രിസഭയില്‍…
കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍ പ്രതികളായ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല…
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും ഇറങ്ങി പടയപ്പ. കുണ്ടള എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175…
ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത്…