ബെംഗളൂരു : ബീദറില്‍ യുവ കരാറുകാരൻ ജീവനൊടുക്കിയ കേസിൽ ഗ്രാമവികസന വകുപ്പു മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത അനുയായിയുൾപ്പെടെ അഞ്ചാളുകളെ പോലീസ് അറസ്റ്റു ചെയ്തു. പ്രിയങ്കിന്റെ അടുത്ത അനുയായിയും കലബുറഗി കോർപ്പറേഷൻ മുൻ കോൺഗ്രസ് കൗൺസിലറുമായ രാജു കാപ്പനൂർ, മുൻ ജില്ലാ പഞ്ചായത്തംഗം ഗോരഖ്‌നാഥ് സജ്ജൻ, ബ്ലോക് കോൺഗ്രസ് ഭാരവാഹി നന്ദകുമാർ, കരാറുകാരനായ രമണഗൗഡ പാട്ടീൽ, സതീഷ് രത്നാകർ എന്നിവരെയാണ് പോലീസിന്റെ സി.ഐ.ഡി. വിഭാഗം അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഭല്‍ക്കി സ്വദേശിയായ സച്ചിൻ പഞ്ചാൽ എന്ന 26 കാരനാണ് കഴിഞ്ഞ ഡിസംബർ 26-ന് ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കിയത്. അറസ്റ്റിലായ രാജു കാപ്പനൂരുൾപ്പെടെ അഞ്ചാളുകളെയും പരാമർശിച്ച് സച്ചിൻ പഞ്ചാലിന്റെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും അതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും കുറിപ്പിലുണ്ടായിരുന്നു. പിന്നാലെ സച്ചിന്‍റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ മന്ത്രി പ്രിയങ്ക് ഖാർഗെക്കും പങ്കുണ്ടെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു. പ്രിയങ്ക് രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.
<br>
TAGS : BIDAR | PRIYANK KHARGE
SUMMARY : Bidar contractor’s suicide; Six people, including a follower of Minister Priyank Kharge, were arrested
കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…
ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…
കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…