LATEST NEWS

10000 രൂപ മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം രൂപയും മോഷ്ടിച്ചെന്ന് കാണിച്ച്‌ ജീം നടത്തുപ്പുകാരിയാണ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.

ജിന്റോ ജിമ്മില്‍ കയറി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു വർഷം മുമ്പാണ് വെണ്ണലയിലുള്ള ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യം ജിന്റോ യുവതിക്ക് പോലീസിന് നല്‍കിയത്. പിന്നാലെ ജിം ഉടമയും ജിൻജോയും തമ്മില്‍ തർക്കം രൂപപ്പെട്ടു. ഇതിനിടെ ജിന്റോയ്‌ക്കെതിരെ യുവതി പീഡന പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ജിന്റോയ്‌ക്ക് കേസില്‍ മുൻകൂർ ജാമ്യം ലഭിക്കുന്നത്.

തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ ജിന്റോ ജിമ്മില്‍ കയറിയത്. ജിമ്മിലെ സിസിടിവി കാമറ നശിപ്പിച്ചെന്നും പരാതിയുണ്ട്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ ജിന്റോ ജിമ്മില്‍ കയറിയത്. ജിമ്മിലെ സിസിടിവി കാമറ നശിപ്പിച്ചെന്നും പരാതിയുണ്ട്.

SUMMARY: Bigg Boss star Jinto booked for stealing Rs 10,000

NEWS BUREAU

Recent Posts

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…

4 hours ago

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ…

5 hours ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…

5 hours ago

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

6 hours ago

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…

6 hours ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

8 hours ago