Categories: NATIONALTOP NEWS

കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം സ്‌കൂളിന്റെ ഓടയില്‍; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു

കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി. സ്കൂളിലേക്ക് പോയ കുട്ടിയുടെ മൃതദേഹമാണ് ഓടയില്‍ കണ്ടെത്തിയത്. ബിഹാറിലെ ദിഘ നഗരത്തിലെ ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിനു തീയിട്ടു.

തലേദിവസം സ്‌കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരികെ എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം സ്‌കൂളിലെത്തി അന്വേഷിച്ചു. എന്നാല്‍ അതിനെക്കുറിച്ച്‌ അറിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ മറുപടി.

സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം സ്‌കൂളിന് തൊട്ടടുത്ത ഓടയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രകോപിതരായ കുടുംബാംഗങ്ങളും നാട്ടുകാരും റോഡുകള്‍ തടഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ സ്‌കൂള്‍ പരിസരവും അടിച്ചുതകര്‍ക്കുകയായിരുന്നു.

Savre Digital

Recent Posts

കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം : ഐഐഎസ്സിയുമായി ധാരണാപത്രം ഒപ്പുവച്ച് കർണാടക സർക്കാർ

ബെംഗളൂരു: കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസുമായി(ഐഐഎസ്സി) ധാരണാപത്രം ഒപ്പുവച്ച് കർണാടക സർക്കാർ. സ്വാഭാവിക…

11 minutes ago

വി സിമാരുടെ നിയമനം; യോഗ്യതാ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയിലേക്കും (കെടിയു), ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്…

36 minutes ago

ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന്  നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോർപറേഷനുകളുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ്…

1 hour ago

ബെംഗളൂരുവിൽ ഒരു കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളി അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിൽ 1.08 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി മലയാളി പിടിയിൽ. ഫ്രീലാൻസ് എഴുത്തുകാരനും ബ്ലോഗറുമായ ആന്റണി മാത്യുവിനെയാണ്   ഒരു കോടി…

2 hours ago

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്; അര്‍ജുന്‍ അടക്കം ജീവന്‍ നഷ്ടമായത് 11 പേര്‍ക്ക്

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂർ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വയസ്‌. കഴി‍ഞ്ഞ വർഷം ജൂലൈ 16നുണ്ടായ അപകടത്തില്‍…

2 hours ago

ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ; ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ 17 വരെ നടക്കും. ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. ബനശങ്കരിയിലെ…

2 hours ago