ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാക്കിൽ പാലത്തിങ്കൽ തോപ്പിൽ സലിയുടെ മകൻ സഞ്ജു (23) ആണ് മരിച്ചത്. ഫെബ്രുവരി 10 ന് രാത്രി 8മണിക്ക് മഡിവാളയിൽ വെച്ചാണ് അപകടമുണ്ടായത്.
ബെംഗളൂരുവിൽ ഇലക്ട്രോണിക്സ് ആൻറ് ഇലക്ട്രിക്കൽ കോഴ്സ് പഠനശേഷം ട്രെയിനിംഗിലായിരുന്നു സഞ്ജു. ഹൊസൂരിൽ ഒരു അഭിമുഖത്തിന് പോയി മടങ്ങുന്നതിനിടെയാണ് അപകടം. സഞ്ജുവും സുഹൃത്ത് ആദിലും സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ തട്ടാതിരിക്കാനായി വെട്ടിച്ചപ്പോൾ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ആദിൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സഞ്ജു ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ നടക്കും. മാതാവ്: പരേതയായ മഞ്ജു. സച്ചു ഏക സഹോദരനാണ്.
<BR>
TAGS : BIKE ACCIDENT
SUMMARY : Bike accident in Bengaluru; A Malayali youth who was being treated for injuries died
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…