ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.ആലപ്പുഴ മാവേലിക്കര ചെറുകോൽ മുണ്ടുവേലിൽ സാം ഇടിക്കുളയുടെ മകൻ അനീഷ് എം. ഇടിക്കുളയാണ് (33) മരിച്ചത്.
ബെംഗളൂരുവിൽ ബിസിനസ് നടത്തിവരുകയായിരുന്ന അനീഷ് കൊത്തന്നൂരിലായിരുന്നു താമസം. കഴിഞ്ഞ വെള്ളിയാഴ്ച കൊത്തന്നൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അനീഷ് ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മാതാവ്: പരേതയായ അമ്മിണി ഇടിക്കുള. ഭാര്യ: സാൻസി സാമുവേൽ. മൃതദേഹം വ്യാഴാഴ്ച കൊത്തന്നൂർ ഇമ്മാനുവേൽ മാർത്തോമാപള്ളിയിലെ പൊതുദർശനത്തിനുശേഷം നാട്ടിൽ കൊണ്ടുപോകും. സംസ്കാരം പിന്നീട്.
<br>
TAGS : ACCIDENT
SUMMARY : Bike accident. Malayali youth who was undergoing treatment died
ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര…
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…