ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45ന് ​ക​ണി​യാ​പു​രം മ​സ്താ​ന്‍ മു​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണി​യാ​പു​രം പ​ള്ളി​ന​ട സ്വ​ദേ​ശി അ​ഫ്രാ​നാ​ണ് മ​രി​ച്ച​ത്.

സിമന്റ് കയറ്റിപ്പോയ ലോറിയില്‍ തട്ടിയ ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. റോഡിലേക്കു വീണ അഫ്രാന്റെ തലയില്‍ക്കൂടി ലോറിയുടെ പിന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു. അഫ്രാന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.
SUMMARY: Bike collides with lorry in accident; Youth suffers injuries

LEAVE A REPLY

Please enter your comment!
Please enter your name here