വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചു

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ച് സർക്കാർ. നിലവിലെ പ്രസിഡന്റ് യു ഷറഫലിയെ മാറ്റിയാണ് വിപി സാനുവിന് പദവി നൽകിയത്. ഷറഫലിയെ നിലമ്പൂർ സിറ്റിൽ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. ഇതോടെ ഷറഫലി സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാനുവിനെ നിയമിച്ച് കായിക വകുപ്പ് ഉത്തരവിറക്കിയത്.

മലപ്പുറം വളാഞ്ചേരി സ്വദേശിയായ സാനു വിദ്യാർഥി രംഗത്ത് കൂടിയാണ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. മലപ്പുറത്ത് നിന്നും രണ്ട് തവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
SUMMARY: VP Sanu appointed as Sports Council President

LEAVE A REPLY

Please enter your comment!
Please enter your name here