മംഗളൂരു: മംഗളൂരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ വിഘ്‌നേഷിന് ഗുരുതരമായി പരുക്കേറ്റു. ബൈന്തൂര്‍ കമലശിലക്ക് സമീപം തരേകുഡ്‌ലുവിലായിരുന്നു സംഭവം.
കമലശിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം നെല്ലിക്കട്ടെയിലേക്ക് മടങ്ങുകയായിരുന്ന ശ്രേയസ് മൊഗവീരയും വിഘ്‌നേഷും സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് റോഡിന് കുറുകെ ചാടിയ മാനിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിഘ്‌നേഷ് കുന്താപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
SUMMARY: Biker dies after being hit by deer that jumped across the road
തിരുവനന്തപുരം:കേരളീയ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക…
ഡൽഹി: വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപോര്‍ട്ട്. ശ്വാസ തടസ്സം, ഹൃദയം സംബന്ധിച്ചുള്ള അസുഖം എന്നിവ…
തിരുവനന്തപുരം: കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കവേ നെയ്യാറില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ 15കാരൻ മുങ്ങിമരിച്ചു. പൂവച്ചല്‍ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടില്‍ ഷാജിയുടെയും…
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ്. 266 ദിവസം നീണ്ട സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ അവസാനിപ്പിച്ചത്. സെക്രട്ടേറിയറ്റിനു…
മുംബൈ: രണ്ട് പതിറ്റാണ്ട് നീണ്ട നിന്ന ടെന്നീസ് കരിയറിൽ നിന്നും ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ…
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് പുതിയ വെബ് വിലാസം പുറത്തിറക്കി ആർ.ബി.ഐ. സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി എല്ലാ…