LATEST NEWS

ബിക്ലു ശിവ വധകേസ്; മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ ശിവപ്രകാശ് (40) എന്ന ബിക്ല ശിവ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി ജഗദീഷ് ജഗ്ഗയെ പോലീസ് അറസ്റ്റ് ചെയ്തു. ശിവയുടെ കൊലപാതകത്തിന് ശേഷം ഇയാൾ വിദേശത്ത് ഒളിവിൽ ആയിരുന്നു. തുടർന്ന് കേസ് അന്വേഷിക്കുന്ന സിഐഡി സംഘം ജഗദീഷിനെ കണ്ടെത്തുന്നതിനായി ഇന്റർപോൾ വഴി ബ്ലോക്ക് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം ദുബായ്, തായ്‌ലൻഡ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ മാറിത്താമസിച്ച ജഗദീഷ് തിങ്കളാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. ഇയാളെ ഉടന്‍ ബെംഗളൂരുവില്‍ എത്തിക്കും.

ജൂലൈ 15 ന് രാത്രിയാണ് ഹലസൂരിലെ വീടിനടുത്ത് വെച്ച് ബിക്ലു ശിവയെ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ബിക്ലു ശിവയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതിനഗർ പോലീസ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട്, കൂടുതൽ അന്വേഷണത്തിനായി കേസ് സിഐഡിക്ക് കൈമാറി. കേസിൽ 17 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ, പ്രധാന പ്രതിയായ ജഗദീഷ് മാത്രമാണ് പോലീസിന് പിടികൊടുക്കാതിരുന്നത്. ബിജെപി എംഎൽഎ ബൈരതി ബസവരാജിനെ കേസിൽ അഞ്ചാം പ്രതിയാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ബസവരാജിനെ രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്.
SUMMARY: Biklu Shiva murder case; The main accused was arrested

NEWS DESK

Recent Posts

വടകരയില്‍ ശാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ; കാറിൽ നിന്നിറങ്ങി പ്രതികരിച്ച് എം.പി

വടകര: വടകരയില്‍ ശാഫി പറമ്പില്‍ എം പിയുടെ കാര്‍ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. പ്രകോപനപരമായ മുദ്രാവാക്യം വിളിയുയർന്നതോടെ ശാഫി പറമ്പില്‍…

14 minutes ago

ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി

കോഴിക്കോട്: സുല്‍ത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയില്‍…

26 minutes ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവ്; യുവതിയുടെ നെഞ്ചിനകത്ത് സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ് ഉണ്ടായതായി പരാതി. കാട്ടാക്കട സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി നീക്കം…

1 hour ago

മുൻ എക്സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച്‌ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. പോലീസ്…

2 hours ago

അനധികൃത സ്വത്ത് സമ്പാദനക്കേസ്; വിജിലന്‍സ് കോടതിയിലെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആർ അജിത്കുമാറിന് ആശ്വാസം. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ്…

2 hours ago

ഡോ.ബിജുവിന്റെ ‘പപ്പ ബുക്ക’ ഓസ്കറിലേക്ക്, പാപ്പുവ ന്യൂ ഗിനിയുടെ ആദ്യ ഔദ്യോഗിക എന്‍ട്രി

പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് ഓസ്കറിലേക്ക് ആദ്യമായി ഒരു ചിത്രമെത്തുകയാണ്. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തനും മൂന്ന് തവണ ഇന്ത്യയുടെ…

3 hours ago