LATEST NEWS

ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലത്തെ പതിമൂന്നുകാരിയില്‍ തുടിക്കും; ശസ്ത്രക്രിയ പൂര്‍ത്തിയായി

കൊച്ചി: വാഹനാപകടത്തെ തുടർന്ന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത്‌ ബിജു (18) വിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിക്കും. കൊച്ചിയില്‍ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂർത്തിയായി. ഏഴുപേർക്ക് പുതുജീവൻ നല്‍കിയാണ് ബില്‍ജിത്ത് വിടപറഞ്ഞത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച ബില്‍ജിത്ത് എന്ന 18 വയസ്സുകാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിയായ പതിമൂന്ന്കാരിക്ക് മാറ്റിവെച്ചത്. കൊല്ലം അഞ്ചല്‍ ഏരൂർ സ്വദേശിയായ 13 വയസ്സുകാരി മൂന്ന് വർഷമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അടിയന്തരമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണം എന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.

ഇതിനിടയിലാണ് അനുയോജ്യമായ ഒരു ഹൃദയം ലഭ്യമാണെന്ന വിവരം ലഭിക്കുന്നത്. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ നിന്ന് ഹൃദയം എത്തിച്ചതിന് ശേഷം പുലർച്ചെ ഒന്നരയോടെ തുടങ്ങിയത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പുലർച്ചെ 3.30 ന് തന്നെ ഹൃദയം കുട്ടിയില്‍ സ്പന്ദിച്ച്‌ തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകം എന്ന് ലിസി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

ഹൃദയമടക്കം ആറ് അവയവങ്ങള്‍ ദാനം ചെയ്യാൻ സമ്മതമാണെന്ന് യുവാവിന്റെ കുടുംബം അറിയിച്ചിരുന്നു. അപ്നിയ ടെസ്റ്റിലൂടെയാണ് യുവാവിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. യുവാവിന്റെ മറ്റ് അവയവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, അമൃത ആശുപത്രി, കൊച്ചി ലിസി ആശുപത്രി, ആലുവ രാജഗിരി ആശുപത്രി, കോട്ടയം കാരിത്താസ് ആശുപത്രി, അങ്കമാലി ലിറ്റില്‍ ഫ്ലവർ എന്നീ ആശുപത്രികളിലെത്തിയ്ക്കും.

SUMMARY: Biljith’s heart will now beat in a 13-year-old girl from Kollam; surgery completed

NEWS BUREAU

Recent Posts

ഹിജാബ് വിവാദം; വിദ്യാര്‍ഥിനിയെ പുതിയ സ്കൂളില്‍ ചേര്‍ത്തതായി പിതാവ്

കൊച്ചി: പള്ളുരുത്തി ‌സ്കൂളിലെ ഹിജാബ് വിവാദത്തിലെ വിദ്യാർഥിനിയെ പുതിയ സ്കൂളില്‍ ചേർത്തതായി പെണ്‍കുട്ടിയുടെ പിതാവ്. പള്ളുരുത്തി ഡോണ്‍ പബ്ലിക് സ്കൂളില്‍…

48 minutes ago

നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആബുലന്‍സ് കത്തിച്ച സംഭവം; മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തില്‍ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ, അല്‍ത്താഫ്…

2 hours ago

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ പല്ലഞ്ചാത്തന്നൂരില്‍ ആയിരുന്നു സംഭവം. പൊള്ളപ്പാടം സ്വദേശി വാസു എന്നയാളാണ് ഭാര്യ…

3 hours ago

കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

പുല്‍പ്പള്ളി: കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ…

3 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വർധിച്ചത്.…

4 hours ago

ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ…

5 hours ago