തിരുവനന്തപുരം: ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ എഴുതിയ മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൗതുകവും ചിന്തയുമുണർത്തുന്ന രീതിയിലാണ് കുട്ടി ഉത്തരമെഴുതിയിരിക്കുന്നത്. ഉത്തരക്കടലാസിന്റെ ചിത്രവും മന്ത്രി പങ്കുവച്ചിട്ടുണ്ട്.
ഇഷ്‌ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കുക എന്നതായിരുന്നു ചോദ്യം. അഹാൻ അനൂപ് ‘സ്‌പൂണും നാരങ്ങയും’ മത്സരത്തെക്കുറിച്ചാണ് എഴുതിയത്. മത്സരവുമായി ബന്ധപ്പെട്ട അഞ്ച് നിയമങ്ങള്‍ കുട്ടി എഴുതി. ഇതില്‍ അഞ്ചാമത്തേത് ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്നതായിരുന്നു. ഇതിനെക്കുറിച്ചാണ് മന്ത്രിയുടെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. തലശേരി ഒ ചന്തുമേനോൻ സ്‌മാരക ഗവ. യുപി സ്‌കൂളിലാണ് അഹാൻ പഠിക്കുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നതെന്നും മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. ”
ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങള്‍..
അഹാൻ അനൂപ്,
തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്കൂള്‍
നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..
Minister praises third grader for message on answer sheet
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…