LATEST NEWS

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോർപ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ആകെ 67 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി.വി രാജേഷും, മുൻ ഡിജിപി ആർ. ശ്രീലേഖയും അടക്കമുള്ള പ്രമുഖർ മത്സരരംഗത്തുണ്ട്. വി.വി രാജേഷ് കൊടുങ്ങാനൂർ വാർഡിലും, ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിലുമാണ് ജനവിധി തേടുന്നത്.

പ്രമുഖ കായികതാരങ്ങളെയും പാർട്ടിയില്‍ പുതുതായെത്തിയവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻ അത്‌ലറ്റ് പദ്മിനി തോമസ് പാളയം വാർഡില്‍ മത്സരിക്കും. മുൻ കോണ്‍ഗ്രസ് നേതാവ് തമ്പാനൂർ സതീഷ് തമ്പാനൂർ വാർഡിലും, ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാർഡില്‍ ദേവിമ പി.എസ്-ഉം ജനവിധി തേടും. കരുമത്ത് ആശാനാഥിനെയും നേമത്ത് എം.ആർ. ഗോപനെയും ബിജെപി രംഗത്തിറക്കി. അതേസമയം, കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ മത്സരിക്കുന്ന വാർഡിലെയും കവടിയാർ വാർഡിലെയും സ്ഥാനാർഥികളെ അടുത്ത ഘട്ടത്തില്‍ മാത്രമായിരിക്കും പ്രഖ്യാപിക്കുക.

സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം ബിജെപിയില്‍ രൂക്ഷമായതിന് പിന്നാലെയാണ് പട്ടിക പുറത്തിറക്കിയത്. കഴിഞ്ഞതവണ പൊന്നുമംഗലം വാർഡില്‍ നിന്ന് വിജയിച്ച എം.ആർ. ഗോപനെ ഇത്തവണ നേമത്ത് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ക്കിടെ, നേമം ഏരിയാ പ്രസിഡൻ്റ് എം. ജയകുമാർ രാജി വെച്ചിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പില്‍ നേമം വാർഡിലുള്ളയാള്‍ തന്നെ മത്സരിക്കണമെന്ന പ്രവർത്തകരുടെ ആവശ്യം അറിയിച്ചിട്ടും യാതൊരു അറിയിപ്പും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയകുമാർ രാജിവെച്ചത്. ഈ പ്രതിഷേധങ്ങള്‍ക്കിടയിലും എം.ആർ ഗോപനെ തന്നെ നേമം സ്ഥാനാർഥിയാക്കുകയായിരുന്നു.

SUMMARY: BJP announces candidates for Thiruvananthapuram Corporation local body elections

NEWS BUREAU

Recent Posts

ജപ്പാനില്‍ ഭൂചലനം; തീവ്രത 6.8, സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…

3 minutes ago

മലയാളികൾക്ക് സ്വത്വബോധമുണ്ടാകണം- കവി മുരുകൻ കാട്ടാക്കട

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…

33 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരുവില്‍ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദനനഗറിലായിരുന്നു താമസം. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. വിദ്യാരണ്യപുരയിലെ കോട്ടക്കല്‍…

43 minutes ago

യു.പിയിൽ ദിനോസറിന്റെ ഫോസിൽ കണ്ടെത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ട്രൈസെറോടോപ്പ്‌സ് വിഭാഗത്തില്‍പ്പെട്ട ദിനോസറിന്റേതാണ് ഫോസിലെന്നാണ് നിഗമനം. സഹന്‍സറ നദീതീരത്ത്…

1 hour ago

ഭോപ്പാല്‍ വാഹനാപകടം: ദേശീയ കയാക്കിംഗ് താരങ്ങളായ മലയാളികള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ് ഇത്തിപ്പമ്പിൽ…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള; ചോദ‍്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ. വാസു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച്‌ നോട്ടീസിന്…

4 hours ago