ബെംഗളൂരു: യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളെ ലക്ഷ്യമിട്ട് രാഹുലിൻ്റെ പരാമർശങ്ങൾ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും അഖണ്ഡതയെയും അപകടത്തിലാക്കുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്.
ഡല്‍ഹിയിലും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. സമാനമായ പരാതിയില്‍ ഡല്‍ഹി സിവില്‍ലൈന്‍സ് പോലീസാണ് കേസെടുത്തത്. തലപ്പാവ് ധരിച്ച് ഗുരുദ്വാരയിലേക്ക് പോവാന്‍ സാധിക്കുമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സംവരണത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെയും ബിജെപി നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ജോര്‍ജ് ടൗണ്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. സംവരണം നിര്‍ത്തലാക്കണമെങ്കില്‍ ഇന്ത്യ നീതിയുക്തമായ രാജ്യം ആകണമെന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യത്തോട് രാഹുല്‍ പ്രതികരിച്ചത്. നിലവില്‍ രാജ്യത്തെ സാഹചര്യം അതല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
TAGS: KARNATAKA | RAHUL GANDHI
SUMMARY: BJP Files complaint against Rahul gandhi over provocative comments
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…