Categories: NATIONALTOP NEWS

റായ്ബറേലിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ലഖ്‌നൗ: പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയില്‍ മത്സരിക്കുക. 2019ൽ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ദിനേശ് സിങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു.

റായ്ബറേലിയിൽ താമര വിരിയുമെന്ന് ഉറപ്പാണെന്നും കോൺഗ്രസ് തോൽക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ദിനേശ് സിങ് പറഞ്ഞു.  കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ കഴിഞ്ഞ അഞ്ചു തവണയായി സോണിയ തുടര്‍ച്ചയായി വിജയിച്ചിരുന്നു. മണ്ഡലത്തില്‍ ഇത്തവണ സോണിയ പിന്‍വാങ്ങിയതോടെ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടേയുള്ള സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് സസ്‌പെന്‍സായി നിലനിര്‍ത്തുന്നതിനിടെയാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 2019-ല്‍ സോണിയക്ക് 167,178 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു റായ്ബറേലിയിലുണ്ടായിരുന്നത്. ദിനേശ് പ്രതാപ് സിങ്ങിന് 367,740 വോട്ടും ലഭിച്ചു.

ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങിന് ഇത്തവണ സീറ്റില്ല. പകരം ബ്രിജ്ഭൂഷണിന്റെ മകന്‍ കരണ്‍ ഭൂഷണാണ് കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥി. ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയാണ് കരണ്‍ ഭൂഷണ്‍. ബ്രിജ്ഭൂഷണിന്റെ മറ്റൊരു മകന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.എല്‍.എ യുമാണ്.

Savre Digital

Recent Posts

സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ; എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നാളെ ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട്…

4 minutes ago

ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരു എന്നാക്കണം; സംസ്ഥാന സർക്കാരിനെ സമീപിക്കാൻ ജില്ലാ ഭരണകൂടം

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരുവെന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു ശുപാർശ നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.…

26 minutes ago

പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കാനാകുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

ബെംഗളൂരു: സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടാൽ പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കാനാകുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് റായറെഡ്ഡി…

53 minutes ago

ബൈക്ക് ടാക്സി നിരോധനം : വാടക ഇരുചക്രവാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നു

ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ  വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്.…

1 hour ago

ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മോഷണം; ഐടി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മാലപൊട്ടിക്കലും മോഷണവും പതിവാക്കിയ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ഐടി കമ്പനിയിലെ ജീവനക്കാരനായ…

2 hours ago

കൊച്ചിന്‍ റീഫൈനറിയില്‍ തീപ്പിടുത്തം; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കൊച്ചി: അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎല്‍ ഹൈടെന്‍ഷന്‍ ലൈനില്‍ പൊട്ടിത്തെറിയുണ്ടായി. അപകടത്തെ തുടര്‍ന്ന് പ്രദേശത്താകെ…

2 hours ago