ബെംഗളൂരു: ബിജെപി നേതാവ് സി.പി യോഗേശ്വർ കോൺഗ്രസിൽ ചേർന്നു. കെപിസിസി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ യോഗേശ്വർ പാർട്ടിയിൽ അംഗത്വം എടുത്തു. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി പതാകയും ഷാളും ശിവകുമാർ യോഗേശ്വറിന് സമ്മാനിച്ചു. കോൺഗ്രസ് എംഎൽഎമാരും ബെംഗളൂരു റൂറൽ മുൻ എംപി ഡി.കെ സുരേഷും ചടങ്ങിൽ പങ്കെടുത്തു.
ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ യോഗേശ്വറിനെ ജെഡിഎസ് സ്ഥാനാർഥിയാക്കുന്നത് പരിഗണിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ തന്നോട് ആവശ്യപ്പെട്ടതായി എച്ച്.ഡി കുമാരസ്വാമി പാർട്ടി പ്രവർത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് യോഗേശ്വറിന്റെ കൂടുമാറ്റം. മുൻ മന്ത്രിയായ യോഗേശ്വറിനെ 2020 ജൂലൈയിൽ ബിജെപി എംഎൽസിയായി നാമനിർദേശം ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് യോഗേശ്വർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു റൂറലിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന മഞ്ജുനാഥിനെ വിജയിപ്പിക്കുന്നതിൽ നിർണായ പങ്കുവഹിച്ച വ്യക്തിയാണ് യോഗേശ്വർ. ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിനെയാണ് മഞ്ജുനാഥ് പരാജയപ്പെടുത്തിയത്.
TAGS: KARNATAKA | CONGRESS
SUMMARY: BJP Leader CP Yogeshwar joins congress
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…
ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…
ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…