LATEST NEWS

തിരഞ്ഞെടുപ്പ് പ്രചാരണത്തിനി‌ടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ആവേശത്തിനിടെ എൻ.ഡി.എ. ക്യാമ്പിന് വൻ ആഘാതമായി ബി.ജെ.പി. നേതാവിന്റെ വിയോഗം. എസ്.സി. മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ രാജൻ പി.ടി. (57) ആണ് പ്രചാരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. ഷോണ്‍ ജോർജിന്റെ വാഹന പര്യടനത്തിനിടെയായിരുന്നു അപ്രതീക്ഷിത മരണം.

ശനിയാഴ്ച വൈകുന്നേരം കൂരാലി പ്രാവിൻകൂടിന് സമീപം നടന്ന വാഹന റാലിക്കിടെയാണ് സംഭവം. സ്ഥാനാർത്ഥിയുടെ പര്യടനത്തിന് ആവേശം പകർന്ന് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന രാജൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SUMMARY: BJP leader dies after collapsing during election campaign

NEWS BUREAU

Recent Posts

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി. അൻവര്‍

മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…

2 minutes ago

ഓപ്പറേഷന്‍ നുംഖൂര്‍; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തില്‍

കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച്‌ അന്വേഷിക്കുന്ന…

1 hour ago

വാല്‍പ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആര്‍ടിഒ

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…

3 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

4 hours ago

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…

4 hours ago

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

5 hours ago