ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അധ്യക്ഷയായി വിജയ കിഷോർ രഹാട്കറിനെ നിയമിച്ച് കേന്ദ്രം. ഓഗസ്റ്റ് 6 ന് രേഖാ ശർമ്മയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. 1990-ലെ ദേശീയ വനിതാ കമ്മീഷൻ ആക്ടിന്റെ സെക്ഷൻ 3 പ്രകാരം 3 വർഷത്തേക്കാണ് നിയമനം.
വിജയ കിഷോർ ഉടൻ തന്നെ ചുമതലയേല്‍ക്കുമെന്നും കേന്ദ്രം ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ദേശീയ സെക്രട്ടറിയും പാർട്ടിയുടെ രാജസ്ഥാൻ ഘടകത്തിന്റെ സഹ-ഇൻചാർജുമാണ് വിജയ കിഷോർ രഹാട്കർ. ബിജെപി മഹിളാ മോർച്ചയുടെ ദേശീയ പ്രസിഡന്റായിരുന്നു. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി പാർട്ടിക്കുള്ളില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
TAGS : BJP | CENTRAL GOVERNMENT
SUMMARY : BJP national secretary Vijaya Rahatkar is the chairperson of the Women’s Commission
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…
കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ കൂട്ടുകാരികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടില്‍…