ബെംഗളൂരു: പാർട്ടി അച്ചടക്കലംഘനത്തിന് എംഎൽഎ ബസനഗൗഡ യത്നലിന് കാരണം കാണിക്കൽ നോട്ടീസ് നൽജി ബിജെപി. തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ യത്നൽ നടത്തുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് ബിജെപി നേതൃത്വം പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് നോട്ടീസിൽ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു.
ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് യത്നൽ നടത്തുന്ന പ്രതിഷേധത്തിനിടെയാണ് നോട്ടീസ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ യത്നലിന് നൽകുന്ന രണ്ടാമത്തെ നോട്ടീസാണിത്. അച്ചടക്ക നിയമത്തിന്റെ വ്യക്തമായ ലംഘനമാണ് യത്നലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് ബിജെപി കേന്ദ്ര അച്ചടക്ക സമിതി അംഗം സെക്രട്ടറി ഓം പഥക് പറയുന്നു.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മകൻ വിജയേന്ദ്രയും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കൈകോർത്തുവെന്ന് ആരോപിച്ച് യത്‌നൽ നടത്തിയ പാർട്ടി വിരുദ്ധ നിലപാടിന്റെ പേരിൽ കഴിഞ്ഞ വർഷം ഡിസംബറിൽ അദ്ദേഹത്തിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
TAGS: BJP
SUMMARY: BJP serves showcause notice to Mla Basanagowda patil yatnal
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…