ബെംഗളൂരു: ബിജെപി കർണാടക ഘടകത്തിലെ വിഭാഗീയത പരിഹരിക്കാൻ സംസ്ഥാന പര്യടനത്തിന് മുതിർന്ന നേതാക്കൾ രംഗത്ത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, ചിത്രദുർഗ എംപി ഗോവിന്ദ് കർജോൾ എന്നിവരുടെ സംഘമാകും ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തകരുമായി സംസാരിക്കുക. പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പാർട്ടി തീരുമാനങ്ങൾ വിശദീകരിക്കും. വിഭാഗീയത പാർട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇതിനു പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും സദാനന്ദ ഗൗഡ പ്രതികരിച്ചു.
സംസ്ഥാന പ്രസിഡന്റു സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നടപടി. നിലവിലെ പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര തുടരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പുതിയ പ്രസിഡന്റ് വേണമെന്ന് വിമതപക്ഷവും ആവശ്യപ്പെടുന്നു.
SUMMARY: BJP senior leaders visit districts to stem differences
തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്ത സുഹൃത്തുക്കളോടൊപ്പം പുട്ടപര്‍ത്തിയില്‍ നിന്നും ഒരു യാത്ര കഴിഞ്ഞ്…
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. യൂബർ ഓട്ടോ ബുക്ക് ചെയ്ത യുവതിയെ ലക്ഷ്യസ്ഥാനത്ത്…
ബെംഗളൂരു: ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി രഥോത്സവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 30,000 ഭക്തര്‍ പുലര്‍ച്ചെ മുതല്‍…
തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി ഒരുക്കിയ 'മലയാളം വാനോളം ലാല്‍സലാം' പരിപാടിക്കായി സംസ്ഥാന സര്‍ക്കാര്‍…
ബെംഗളൂരു: കര്‍ണാടകയില്‍ ഒക്ടോബര്‍ 11 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ദിവസം തോറും തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും, മഴ…
ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് ഫോറം സാഹിത്യ ചര്‍ച്ച നടത്തി. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഹാളില്‍ നടന്ന…